കിഴക്കിന്റെ വെളിച്ചം
(ഓറിയെന്താലെ ലൂമെൻ)
പതിമുന്നാo ലെയോ മാർപാപ്പയുടെ
"കിഴക്കിന്റെ മഹത്വം"
എന്ന തിരുവെഴുത്തിന്റെ ശതാബ്ദി സമാരകമായി
മെത്രമാർ, വൈദികർ, വിശ്വാസികൾ എന്നിവർക്കായി
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ
എഴുതിയ "കിഴക്കിന്റെ വെളിച്ചം
(ഓറിയെന്താലെ ലൂമെൻ) എന്നെ ശ്ലൈഹിക ലേഖനം
സന്യാസം മാമ്മോദീസാ ജീവിതത്തിന് മാതൃക
9 പൗരസ്ത്യ സഭകളിൽ സന്യാസം മഹനീയമായെ ഐക്യം കാത്തുസൂക്ഷിച്ചിട്ടുണ്ട്. പാശ്ചാത്യസഭയിലെപ്പോലെ നാനാതരത്തിലുള്ള പ്രേക്ഷിതജീവിതത്തിൻ്റെ വികസനമല്ല അതിനുണ്ടായിരിക്കുന്നത്. സന്യാസജീവിതത്തിൻ്റെ വിവിധഭാവങ്ങൾ - പക്കോമിയസും ബേസിലും നിഷ്ഠയോടെ കാത്തുസൂക്ഷിച്ച സമൂഹജീവിതം മുതൽ ഈജിപ്തിലെ ആൻറണിയും മക്കാറിയസും അവലംബിച്ച കഠിനമായ ഏകാന്തജീവിതം വരെയുള്ളവ - വിവിധ ജീവിതാവസ്ഥകൾ എന്നതിനേക്കാൾ ആദ്ധ്യാത്മിക യാത്രയിലെ വിവിധ ഘട്ടങ്ങൾ എന്നുവേണം കരുതാൻ. എങ്ങനെയായാലും, ഏതു രൂപം സ്വീകരിച്ചാലും അവയെല്ലാം സന്യാസത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ളവയാണ്.
ഇതിനും പുറമെ, ഒരു നിശ്ചിത വിഭാഗം ക്രിസ്ത്യനികളുടെ വിഭിന്നജീവിതാവസ്ഥ എന്നതിനേക്കാൾ കർത്താവ് ഒരോരുത്തർക്കും നൽകിയിട്ടുള്ള ദാനങ്ങൾക്കനുസൃതമായി മാമ്മോദിസാ സ്വീകരിച്ചവർക്കെല്ലാം മാതൃകയാക്കാവുന്ന ഒന്നായിട്ടാണ് പൗരസ്ത്യ സഭകൾ സന്യാസത്തെ കണ്ടത്; ക്രിസ്തീയതയുടെ പ്രതീകാത്മകമായ സമന്വയമായിട്ടാണ് അതിനെ അവതരിപ്പിച്ചത്.
Негізгі бет 081-കിഴക്കിന്റെ വെളിച്ചം ഒരു സൂക്ഷ്മദർശനം Part -42 ശ്ലൈഹിക ലേഖനം പോപ്പ് ജോൺ പോൾ
Пікірлер: 2