നവരാത്രിഗീതം
സോപാനസംഗീതം
രചന , സംഗീതം: പ്രകാശ് കുറുമാപ്പള്ളി
പാടിയത്: പ്രകാശ് കുറുമാപ്പള്ളി, നിഭനമ്പൂതിരി
ഇടക്ക : തിരുവാലത്തൂർ ശിവൻ
മൃദംഗം: വെള്ളിനേഴി സതീശൻ
താളം: മോഹൻദാസ് .പി
ട്രാക്ക് : ബീന ശശികുമാർ
റെക്കോഡിങ് : ബിജോയ്, സംഗീത് മ്യൂസിക്സ്, ചെർപ്പുളശ്ശേരി
ക്യാമറ - വീഡിയോ
എഡിറ്റിംങ് - ശങ്കർ തേലക്കാട്
സർവ്വലോക നായികേ
പർവ്വതീശ്വരീ ദേവീ
ഊർവ്വരമീയുലകിതിൽ
സാർവ്വലൗകിക പ്രിയേ
ശിവജയാം ഭഗവതീ
ശിവശക്തിസ്വരൂപിണി
ഭവകൃപാമൃതകണം
ഭുവനസുഖം പകരും
ആദിപരാശക്തി നിൻ
മോദമീയപദാനങ്ങൾ
ആദരേണ
വാഴ്ത്തുന്നേൻ
മുദിതമാനസാലംബേ
നവനവരാത്രികളിൽ
നവരൂപധാരിണിയായ്
തവദർശന സുകൃതം
തവിയാതെരിയണം സദാ
സൃഷ്ടിസംഹാരകാരണി
ഇഷ്ടദേവതേ ശക്തീ
ശ്രേഷ്ഠം നിൻ ത്രിഗുണഭാവം
വൃഷ്ടിയായ് ത്രിദിനം ചൊരിയേ
ഉഗ്രരൂപിണി മഹിഷാന്തകയായി
നിഗ്രഹപടു നീ ശിഷ്ടസംരക്ഷകയായ്
ദുർഗ്ഗാദേവിയായി ദുർഗ്ഗുണനാശിനി യായ്
ദുർഗ്ഗാഷ്ടമിചരിതേ നിറയും വിശ്വനാഥേ
ജീവിതഭാരത്തിൻ നോവറുത്തീടുവാ നായ്
ഭുവനകമലമതിൽ ലസിയ്ക്കും ലക്ഷ്മീശ്വരീ
നവമിയാം സുദിനത്തിൽ നവഗുണമി യന്നൊരു
സുവിദ സമ്മോഹിനി സവിതേ കൈതൊഴുന്നേൻ
വീണാപാണിയായി മൃണ്മയഭൂഷിത യായ്
കാണാകേണം വിദ്യാദായിനി സരസ്വതീ
പുണ്യദിനമതിൽ അക്ഷരമെഴുതി നിൻ
ഉണരുംപുലരിയിൽ ഊർജ്ജമായാർജ്ജവമായ്
ലോകഹൃദയ നാഥേ
ആകവേത്വൽ ഗീതികൾ
പ്രകാശ വചസ്സുകളാൽ
സാകം വർണ്ണിച്ചീടുന്നേൻ
കാരുണ്യദായിനി തവ
അരുണാഭയോ ലും തിരു-
താരുണ്യരൂപം മനസാ -
ആരുലകിൽജപിയാതെ
കഷ്ടതതീർത്തു
പരിലസി -
ച്ചിഷ്ടവരമരുളാൻ
ശിഷ്ടകാലം ഭജിപ്പേൻ
തുഷ്ടി വരുത്തും ദേവീ
ജയ ജയ ചണ്ഡേശ്വരീ
ജയ കാളിമാതേ ദേവീ
നിയതിയിതിൽ നിരൂപിച്ചാൽ
മായാമയി വരണേ .....
Негізгі бет 11 October 2024
Пікірлер: 41