Jose & Lalitha Wedding,
Wedding Eve: 05-05-1984 & Wedding day 06-05-1984
Wedding at St.Lazarus Old Church, West bazar, Kunnamkulam.
Reception: Thekkekkara kalyanamandapam, Kunnamkulam.
ഈ വീഡിയോയിൽ നമ്മൾക്ക് പ്രിയപ്പെട്ട കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, നാട്ടുകാർ തുടങ്ങിയ പലരും ഉൾപ്പെടുന്നുണ്ട് എന്നാൽ അവരിൽ പലരും ഇന്ന് മണ്മറഞ്ഞു പോയിരിക്കുന്നു. വീഡിയോയിലുള്ള ഏവരെയും ഒരിക്കൽക്കൂടി കണ്ട് ഓർമ്മകൾ പുതുക്കുവാനായി ഈ വിഡിയോ സമർപ്പിക്കുന്നു . .
ഒരു പക്ഷെ ഈ വിഡിയോ കാണുമ്പോൾ നിങ്ങള്ക്ക് തോന്നാം എഡിറ്റിങ് ശരിയല്ല, ലൈറ്റ് ശരിയല്ല അങ്ങനെ നീളുന്ന കുറവുകൾ. മനസിലാക്കാക്കുക ആ കാലഘട്ടത്തിലെ പരിമിതികൾക്കുള്ളിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ്.
ടെലിവിഷൻ ഉള്ള വീടുകൾ തന്നെ വളരെ വിരളമാണ് അതുപോലെ കാസറ്റുകൾ ഉപയോഗിയ്ക്കുവാനുള്ള വി.സി.പി (വിഡിയോ കാസറ്റ് പ്ലേയർ) വി.സി.ആർ (വിഡിയോ കാസറ്റ് റെക്കോർഡർ) ഉപ്പയോഗിക്കുന്നവരും .വിവാഹ വിഡിയോ കാസറ്റ് ലഭിച്ചതിന് ശേഷം ഏവർക്കും ഒരു തവണയെങ്കിലും ടെലിവിഷനിലൂടെ ചിത്രീകരിച്ച വിഡിയോ കാണുവാൻ ഏറെ ബുദ്ധിമുട്ടിയ കാലഘട്ടത്തിലെ കാസറ്റിലെ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്.
തൊണ്ണൂറുകളുടെ അവസാന ഘട്ടത്തിൽ സി.ഡി, ഡി.വി.ഡി യുടെ വരവോടെ കാസറ്റുകൾ ഉപയോഗിക്കാതായി അതിനുള്ളിൽ 1984 ലെ കാസറ്റ് ഫങ്കസ് കീഴടക്കിയിരുന്നു. പഴയ കാസറ്റ് ഫങ്കസ് കളഞ്ഞു സി.ഡി / ഡി.വി.ഡിയാക്കി തരുന്ന ഏർപ്പാട് വന്നപ്പോൾ ആ കാസറ്റ് ഡിവിഡി ആക്കിയിരുന്നെങ്കിലും കാസറ്റിലെ ഫങ്കസ് മൂലം നിരവധി കാഴ്ചകൾ വീണ്ടെടുക്കാനായില്ലെങ്കിലും ലഭിച്ച കാഴ്ചകൾ ഇന്നും ഓർമകളായി നിലനിൽക്കുന്നു .
Негізгі бет Ойын-сауық 1984 Christian Wedding Video, kunnamkulam, kerala -1984ലെ ക്രിസ്ത്യൻ വിവാഹം, കുന്നംകുളം, കേരളം
Пікірлер: 13