1. “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നേ (one LORD)”. (ആവ, 6:4). വാക്യം വളരെ ശ്രദ്ധിക്കുക: യഹോവ നമ്മുടെ ദൈവമാകുന്നു എന്ന് പറഞ്ഞശേഷം; യഹോവ മൂന്നുപേർ എന്നല്ല പറയുന്നത്; യഹോവ ഏകൻ തന്നേ എന്നാണ് പറയുന്നത്. ദൈവം അഭിമുഖമായിട്ടും സ്പഷ്ടമായിട്ടും സംസാരിച്ച ദൈവപുരുഷനായ മോശെ, യഹോവ ഏകനാണെന്ന് ഖണ്ഡിതമായിട്ടാണ് പറഞ്ഞിരിക്കുന്നത്.
2. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം (thou art the LORD God, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (2രാജാ, 19:19). വാക്യം ശ്രദ്ധിക്കുക: ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവയായ ദൈവം. മൂന്ന് യഹോവയുണ്ടെങ്കിൽ, യഹോവ ഒരുത്തൻ മാത്രമാണെന്ന് ഹിസ്കീയാവ് പറയുമോ?
3. “നീ, നീ മാത്രം യഹോവ ആകുന്നു; (Thou, even thou, art LORD alone) നീ ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി.” (നെഹെ, 9:6). മൂന്ന് യഹോയുണ്ടെങ്കിൽ, നീ, നീ മാത്രം യഹോവ ആകുന്നു എന്ന് ഏകവചനത്തിൽ നെഹെമ്യാവ് പറയുമോ?
4. “അങ്ങനെ അവർ യഹോവ എന്നു നാമമുള്ള നീ മാത്രം (whose name alone is JEHOVAH) സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും. (സങ്കീ, 83:18). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ്റെ നാമം മാത്രമാണ് യഹോവയെന്ന് ദാവീദ് പറയുമോ?
5. “സൈന്യങ്ങളുടെ യഹോവേ, നീ ഒരുത്തൻ മാത്രം (Jehovah alone) ഭൂമിയിലെ സർവ്വരാജ്യങ്ങൾക്കും ദൈവമാകുന്നു; നീ ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കി. (യെശ, 37:16). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവ് പറയുമോ?
6. “ഇപ്പോഴോ ഞങ്ങളുടെ ദൈവമായ യഹോവേ, നീ ഒരുത്തൻ മാത്രം യഹോവ (the LORD, even thou only) എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു ഞങ്ങളെ അവന്റെ കയ്യിൽനിന്നു രക്ഷിക്കേണമേ. (യെശ, 37:20). മൂന്ന് യഹോവയുണ്ടെങ്കിൽ, ഒരുത്തൻ മാത്രമാണ് യഹോവയെന്ന് യെശയ്യാവിനെക്കൊണ്ട് ദൈവാത്മാവ് എഴുതിക്കുമോ?
7. “ആകാശത്തെ സൃഷ്ടിച്ച യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു - അവൻ തന്നേ ദൈവം; അവൻ ഭൂമിയെ നിർമ്മിച്ചുണ്ടാക്കി; അവൻ അതിനെ ഉറപ്പിച്ചു; വ്യർത്ഥമായിട്ടല്ല അവൻ അതിനെ സൃഷ്ടിച്ചതു; പാർപ്പിന്നത്രേ അതിനെ നിർമ്മിച്ചതു:- ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല (I am the LORD; and there is none else). (യെശ, 45:18). ആകാശഭൂമികൾ സൃഷ്ടിച്ച സർവ്വശക്തനായ ഏകദൈവം പറയുന്നു: ഞാൻ തന്നേ യഹോവ; വേറൊരുത്തനും ഇല്ല. മൂന്ന് യഹോവയുണ്ടെങ്കിൽ, ഞാനാണ് യഹോവ വേറൊരുത്തനും ഇല്ലെന്ന് യഹോവ ഭോഷ്ക്ക് പറയുകയാണോ? ഇത്രയ്ക്ക് സ്ഫടികസ്ഫുടമായി ദൈവാത്മാവിനാൽ എഴുതി വെച്ചിട്ടും, മൂന്ന് യഹോവയുണ്ടെന്ന് പറയുന്നവർ ദൈവം ആരാണ് അവൻ്റെ പ്രകൃതിയെന്താണ് എന്നൊക്കെ അറിയാത്തവരാണ്. നിഖ്യാ കോൺസ്റ്റാൻ്റിനോപ്പിൾ സുനഹദോസിൻ്റെ ത്രിമൂർത്തി ഉപദേശം വിശ്വസിക്കുന്നവരാണ് മൂന്ന് യഹോവയുണ്ടെന്ന് പറയുന്നത്. അത് ബൈബിൾ വിരുദ്ധമാണ്.
Негізгі бет 46. ബൈബിളിൽ മൂന്ന് യഹോവ ഉണ്ടോ❓
Пікірлер: 1