7 കൂട്ടം കർക്കിടക കഞ്ഞി/Home Made Marunnu Kanji/ Oushadha Kanji/ Saji'sHomecafe/
Hai Friends.....
ഇന്ന് കർക്കിടകം 1. പഞ്ഞ മാസം, കള്ളക്കർക്കിടകം എന്നൊക്കെ നമ്മൾ പറയും എങ്കിലും പ്രകൃതി ഈ മാസത്തിന് ഒന്നാം സ്ഥാനമാണ് നൽകിയിരിക്കുന്നത്.
കർക്കിടക മാസം പൊതുവേ വളരെ ആരോഗ്യ പ്രശ്നങ്ങൾ ഉള്ള ഒരു കാലം ആണ്.
ശരീരത്തിൻ്റെ രോഗ്രതിരോധശേഷി കുറയുകയും പലവിധ രോഗങ്ങൾ വളരെ വേഗം നമ്മെ കീഴ്പ്പെടുത്തുകയും ചെയ്യുന്നു.ഇതിനെല്ലാം പ്രതിവിധി ആയിട്ടാണ് കർക്കിടക മാസത്തിൽ നമ്മൾ ഔഷധക്കഞ്ഞി കുടിക്കുന്നത്.നമ്മുടെ ചുറ്റു വട്ടത് ഒന്ന് കണ്ണോടിച്ചാൽ പലവിധ ഔഷധ സസ്യങ്ങളും കാണാൻ കഴിയും. അങ്ങിനെ ശേഖരിക്കുന്ന ഔഷധ സസ്യങ്ങൾ കൊണ്ട് വളരെ എളുപ്പത്തിലും ഏറെ ഗുണപ്രദവുമായ ഒരു ഔഷധ കഞ്ഞിക്കൂട്ടാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളുമായി പങ്കു വെക്കുന്നത്. വളരെ രുചികരമായ ഈ കഞ്ഞി കൂട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കാൻ മറക്കരുത്.വീഡിയോ ആദ്യമായി കാണുന്നവർ ആണ് എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ 🙏🥰 .നിങ്ങളുടെ സപ്പോർട്ടും സ്നേഹവും ആണ് എൻ്റെ മുന്നോട്ടുള്ള ഊർജ്ജം. ♥️
Ingredients
______________________
മുക്കുറ്റി.
പൂവാൻകുറന്തൽ
ചെറൂള
മുയൽച്ചെവിയൻ
തഴുതാമ
മഞ്ഞൾ ഇല
തുമ്പ
ഇവയെല്ലാം രണ്ടു മൂട് വീതം എടുത്ത് നന്നായി കഴുകി വൃത്തിയാക്കി അരിഞ്ഞെടുക്കുക. 1സ്പൂൺ ജീരകം,1/2സ്പൂൺ മഞ്ഞൾപ്പൊടി ഇവകൂടി ചേർത്ത് അല്പം വെള്ളവുംചേർത്ത് മിക്സിയിൽ അടിച്ചു അതിൻ്റെ ചാറ് അരിച്ചെടുക്കുക.ഒരു മുറി തേങ്ങയുടെ ഒന്നാം പാൽ,രണ്ടാം പാൽ ഇവ എടുക്കുക.
പൊടിയരി/നവര അരി ആവശ്യത്തിന് എടുത്തു കഞ്ഞി വേകുമ്പോൾ അതിലേക്ക് രദാം പാൽ ഒഴിച്ച് തിള വരുന്ന സമയത്ത് അരച്ചെടുത്ത ഔഷധ കൂട്ട് ചേർത്ത് തിളപ്പിച്ച് ഒന്നാം പാൽ കൂടി ചേർത്ത് തിളക്കുന്നതിന് മുൻപ് വാങ്ങി വെക്കുക.
1TBS നെയ്യിൽ കുറച്ചു ചെറിയ ഉള്ളി അരിഞ്ഞത് കൂടി ചേർത്ത് മൂപ്പിച്ച് കഞ്ഞിയിൽ ഒഴിക്കുക.
ചെറുചൂടോടെ തോരൻ,മെഴുക് പുരട്ടി ഇവയോടൊപ്പം കഴിക്കാം.
#karkkidakakanji
#karkkidakamarunnukanji
#7koottamoushadhakanji
#karkidakamspeciyalkanji
#mansoonseasonmarunnukanji
#karkidakarecipe
#marunnukanjirecipe
#karkidakamasam
#karkkidakamspecial
#oushadhakanjirecipe
#poovaankuranthal
#mukkutti
#cherula
#thumpa
#muyalcheviyan
#thazhuthama
#kurunthotti
#karkkidakam
#ഔഷക്കഞ്ഞി
#മരുന്ന് കഞ്ഞി
#karkkidakamspecialmarunnukanji
#Saji'sHomecafe
#malayalamyoutuber
If you like this Video Pls LIKE ♥️ SHARE ♥️ SUBSCRIBE MY channel Saji'sHomecafe. 🙏🥰
Thanks for Watching 🙏♥️
കർക്കിടക സ്പെഷ്യൽ മരുന്നുണ്ട:-
• കർക്കിടക സ്പെഷ്യൽ മരുന...
കർക്കിടക കിഴി വീട്ടിൽ തയ്യാറാക്കാം:-
• കർക്കിടക കിഴി വീട്ടിൽ ... .
Негізгі бет 7 കൂട്ടം കർക്കിടക കഞ്ഞി/Home Made Marunnu Kanji/Oushadha Kanji/Saji'sHomecafe/
Пікірлер: 394