ദനഹാക്കാലം അവസാന വെള്ളി, സകല മരിച്ചവരുടെയും തിരുനാൾ...
ദനഹായുടെ അവസാന വെള്ളിയാഴ്ച്ചയായ ഇന്ന് സീറോ മലബാർ സഭയില്‍ മരിച്ചവരുടെ തിരുനാൾ ആചരിക്കുന്നു. ദനഹാ കാലത്ത് ഈശോ ഈ ലോകത്തിന് വെളിപ്പെട്ടതിനെക്കുറിച് ഉള്ള ധ്യാനങ്ങൾ ആണല്ലോ സഭയുടെ പ്രാർത്ഥനകളിൽ മുഴുവൻ നിഴലിക്കുന്നത്. ദനഹാ എന്ന വാക്കിന്റെ അർത്ഥം തന്നെ പ്രത്യക്ഷീകരണം, വെളിപ്പെടുത്തൽ എന്നൊക്കെയാണ്. അതുകൊണ്ട് തന്നെ ദനഹാക്കാലത്തെ വെള്ളിയാഴ്ചകൾ ഈശോയെ ഈ ലോകത്തിന് വെളിപ്പെടുത്തിയ സുവിശേഷകന്മാരെയും രക്തസാക്ഷികളെയും, മൽപ്പാന്മാരെയും വിശുദ്ധരെയും ഓർക്കുന്നതിനുള്ള തിരുനാളുകൾ ആയി നമ്മുടെ സഭയില്‍ ആചരിക്കുന്നു. ദനഹാക്കാലത്തെ അവസാന വെള്ളിയാഴ്ച രണ്ടു കാരണങ്ങൾ കൊണ്ട് മരിച്ചവരുടെ തിരുനാൾ ദിനം ആയി ആഘോഷിക്കുന്നു. ഒന്നാമത്തെ കാരണം മരിച്ചവർ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയുടെ "ദനഹാ"(manifestation) ആയി മാറിയവർ ആണ് എന്നതാണ്. അഥവാ തങ്ങളുടെ ജീവിതത്തിലൂടെ ഈശോയെ ലോകത്തിന് വെളിപ്പെടുത്തിയവർ/ നൽകിയവർ ആണ്. രണ്ടാമത്തെ കാരണം ദനഹാകാലത്തെ ഈ അവസാന വെള്ളി കഴിഞ്ഞ് ഉടൻ നോമ്പുകാലം ആരംഭിക്കുന്നു എന്നതാണ്. നോമ്പുകാലത്ത് ഈശോയുടെ പീഡാസഹനവും മരണവും ഒക്കെയാണല്ലോ ധ്യാനവിഷയങ്ങൾ. മരിച്ചവർ തങ്ങളുടെ ജീവിതകാലത്ത് ഈശോയുടെ സഹനത്തിലും മരണത്തിലും പങ്കുചേർന്നവർ ആണ്.
മരണമടഞ്ഞ നമ്മുടെ പൂർവ്വികരെ ഇന്ന് പ്രാർത്ഥനയിൽ പ്രത്യേകം ഓർക്കാം...ആരും ഓർക്കാൻ ഇല്ലാത്ത ആത്മാക്കൾക്ക് വേണ്ടിയും പ്രാർത്ഥിക്കാം...
"മരിച്ചവരെ ഉയിർപ്പിക്കുന്നവനേ നിന്റെ തിരുനാമത്തിന് സ്തുതി...."
Rooha Media
Негізгі бет അണയുന്നീശോ | Anayunneesho | Rooha Media
Пікірлер: 16