LYRICS: THOMAS ABRAHAM, ATLANTA
VOX: AKSA T SANTOSH
EDIT & DESIGN: SANTOSH KOTTARAKARA
ORCHESTRATION & MUSIC: SHYJAN PAUL
RECORDING: BINNY MATHEW, CELEBRATE MEDIA, KUMBANAD
CO-ORDINATOR: MAMAN KURIAN, TVM
Lyrics:
ഹേ! ഹേ! ആശ്രയമാരുണ്ട് ആശ്വാസമെങ്ങുണ്ട്
യേശുവല്ലാതുണ്ടോ ആശ്രിതർക്കഭയമായ് -
ക്രിസ്തേശുവല്ലാതുണ്ടോ?
ആശ്രിതർക്കഭയമായ് (2)
1. ദൃഷ്ടികളുയർത്തി ഞാൻ ഗിരിശൃംഗങ്ങളിലേക്ക്
ദൃശ്യ സംസർഗ്ഗത്തിനായി ചൊല്ലിടും സഹായത്തെ -ഹേ! ഹേ!
2. ഉയരെ കാണുന്നെൻ ഉലകിന്നുടയോനെ
ഉതവി തന്നു ദിനം ഉയിരോടെ നടത്തുന്നോൻ - ഹേ!ഹേ!
3. പാലകൻ ഭവൽഗുരു വലഭാഗെ തണലായി
പാലിക്കുമെൻ പ്രാണനെ രാവിലും പകലിലും - ഹേ!ഹേ!
4. പാരിൽ ഞാൻ പാർത്തിടുമ്പോൾ പരലോകനാഥൻ മൂലം
പകലോനും തിങ്കളുമെൻ ബാധയായ് ഭവിക്കില്ല - ഹേ! ഹേ
5. നിശയോ പകലെന്നോ ഭേദമെന്നിയെയെന്നും
യേശു എൻ പാദങ്ങളെ ഇടറാൻ വിടുകില്ല - ഹേ!ഹേ!
6. നിദ്രയോ ആലസ്യമോ ലേശമില്ലാതെയുള്ള
ദിവ്യജനേശ്വരാ നിൻ ഭവ്യ ഗുണങ്ങളാലെ - ഹേ!ഹേ!
7. എൻ ഗമനാഗമനം പ്രാണനു തുല്യമായി
എന്നേക്കും പാലിക്കു മെൻ യാഹ്വേ സ്തുതി നിനക്ക് - ഹേ!ഹേ!
Негізгі бет Aasrayam | Thomas Abraham, Atlanta | Aksa T Santhosh
Пікірлер: 3