സ്വമിജി ദുർഗ്ഗാ നന്ദ സര സ്വതി മഹരാജ് വിനിതമായ നമസ്കാരം. നന്ദി. അവിടത്തെ പ്രഭാഷണത്തിൽ അത്യധികം സന്തോഷമുളവാക്കുന്നു. ജീവൻ മുക്തനായ ശ്രീ രമണ മഹർഷിക്ക് ജീവിച്ചിരിക്കുന്ന ശിഷ്യനെ ബന്ധപ്പെടുവാൻ സാദ്ധിക്കുമോ? എല്ലാം ബ്രഹ്മം (രൂപം ഇല്ല) എന്ന് സങ്കല്പിക്കുന്ന ശിഷ്യന് രമണ മഹർഷിയെ ജീവിത അന്ത്യത്തിൽ ആത്മാവായി കണക്കാക്കിയാൽ മോക്ഷം ലഭിക്കുമോ? നിത്യ ശുദ്ധ ബുദ്ധ മുക്തൻ ആണ് ഞാൻ എന്ന ഉറപ്പിച്ച ഒരാൾക്ക് അന്ത്യ സമയത്തിൽ ഒരു അപകടത്തിൽ പെട്ട് ബോധം പോയി മരിച്ചാൽ മോക്ഷത്തിന് അർഹതയുണ്ടോ ? ചോദ്യങ്ങൾ ആസ്ഥനാത്താണെങ്കിൽ ഉപേക്ഷിക്കുക. കഴമ്പ് ഉണ്ടെങ്കിൽ മാത്രം അവിടത്തെ അനുഗ്രഹം കൊണ്ട് മറുപടി പ്രതിക്ഷിക്കുന്നു. ഗുരുവിന്റെ അനുഗ്രഹമാണ് ഏറ്റവും വലുത് എന്ന് പഠിച്ചിട്ടുണ്ട്.
@swamidurganandasaraswathi4640
2 ай бұрын
1. ജീവന്മുക്തനായ രമണമഹർഷിക്കു് ശരീരം വെടിഞ്ഞ ശേഷം ശിഷ്യനുമായി ബന്ധപ്പെടേണ്ട കാര്യമില്ല ! സമുദ്രവുമായി ചേർന്ന നദി തിരിച്ചൊഴുകാത്തതു പോലെ അതു് സംഭവിക്കുന്നില്ല!! എന്നാൽ ജീവന്മുക്തനായ ഗുരു ശരീരം വെടിഞ്ഞാലും ശിഷ്യർക്കും ഭക്തർക്കും അവരവരുടെ സങ്കല്പ ദാർഢ്യത്തിനനുസരിച്ചു് അദ്ദേഹവുമായി ബന്ധപ്പെടുവാനും അനുഗ്രഹങ്ങൾ നേടുവാനും സാധിക്കും!! 2. എല്ലാം ബ്രഹ്മമായി സങ്കല്പിക്കുന്ന ശിഷ്യന്റെ സങ്കല്പത്തിനു് ദൃഢത ഇല്ലാത്തതു കൊണ്ടാണു് ജീവിതാന്ത്യത്തിൽ രമണമഹർഷിയെ ആത്മാവായി കണക്കാക്കിയാൽ മോക്ഷം ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നതു്. രമണമഹർഷിയെ ആത്മാവായി കരുതിയാൽ കരുതുന്നവനു് എങ്ങനെയാണു് മോക്ഷം ലഭിക്കുന്നതു്? തന്നിലെ 'തന്നെ' (സാക്ഷി ചൈതന്യത്ത) ബ്രഹ്മമായിക്കണ്ടു് അതിൽ ഉറപ്പുവ ന്നവനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളൂ! അപ്പോൾ അവനു് സർവ്വവും ബ്രഹ്മമയമായിരിക്കും! 3. അയാളുടെ ഉറപ്പു് ഉറച്ചതാണെങ്കിൽ തീർച്ചയായിട്ടും മോക്ഷത്തിനു് അർഹനാണു്! All my blessings 🌷🌷🌷🌷🌷🌷
@swamidurganandasaraswathi4640
2 ай бұрын
ഉത്തരങ്ങൾ അയച്ചിട്ടുണ്ട് ! പക്ഷേ, എന്റെ ഫോണിൽ അതു് ശരിയായി തുറക്കപ്പെട്ടു കിട്ടുന്നില്ല! താങ്കൾക്കു് അതു് കിട്ടിക്കാണുമെന്നു് വിശ്വസിക്കുന്നു! All my blessings 🌷🌷🌷🌷🌷🌷
@praneeshkumark7551
2 ай бұрын
ഈ സംശയം എനിക്കുമുണ്ട് കുറിച്ച് കാലമായി സ്വാമിയുടെ കൃപ പ്രതീക്ഷിക്കുന്നു reply രൂപത്തിൽ
@swamidurganandasaraswathi4640
2 ай бұрын
1. ജീവന്മുക്തനായ രമണമഹർഷിക്കു് ശരീരം വെടിഞ്ഞതിനു ശേഷം ജീവിച്ചിരിക്കുന്ന ശിഷ്യനുമായി ബന്ധപ്ടേണ്ട കാര്യമില്ല ! എന്നാൽ ഗുരുവിൽ സമർപ്പിതനായ ശിഷ്യനു് അതു് സാദ്ധ്യമാണു്! 2. എല്ലാം ബ്രഹ്മമായി സങ്കല്പിക്കുന്ന ശിഷ്യന്റെ സങ്കല്പത്തിനു് ദൃഢത ഇല്ലാത്തതു കൊണ്ടാണു് ജീവിതാന്ത്യത്തിൽ രമണ മഹർഷിയെ ആത്മാവായി കണക്കാക്കിയാൽ മോക്ഷം ലഭിക്കുമോ എന്ന ചോദ്യം ഉയരുന്നതു് ! രമണമഹർഷിയെ ആത്മാവായി കണക്കാക്കിയാൽ കണക്കാക്കുന്നവനു് എങ്ങനാ മോക്ഷം ലഭിക്കുന്നതു്? തന്നിലെ 'തന്നെ' (സാക്ഷിചൈതന്യത്തെ) ബ്രഹ്മമായി തിരിച്ചറിഞ്ഞു് അതിൽ ഉറപ്പുള്ളവനു മാത്രമേ മോക്ഷം ലഭിക്കുകയുള്ളു. 3. നിത്യ ശുദ്ധ ബുദ്ധ മുക്തനാണു് ഞാൻ എന്ന ഉറപ്പുള്ള ഒരാൾക്കു് അന്ത്യ സമയത്തിൽ അപകടത്തിൽപ്പെട്ടു് ബോധഹീനനായി മരിച്ചാൽ മോക്ഷത്തിനു് അർഹതയുണ്ടോ? ഉറപ്പ് ഉറച്ചതാണെങ്കിൽ തീർച്ചയായിട്ടും അർഹതയുണ്ട്! All my blessings 🌷🌷🌷🌷🌷🌷
@mohananpanikkassery6709
2 ай бұрын
നന്ദി ഗുരു 🙏🙏🙏
@swamidurganandasaraswathi4640
2 ай бұрын
All my blessings 🌷🌷🌷🌷🌷🙏
@RadhaDevi-cv9cw
2 ай бұрын
Pranams poojya Swamiji 🙏
@swamidurganandasaraswathi4640
2 ай бұрын
All my blessings 🌷🌷🌷🌷🌷🌷
@CkDavid
2 ай бұрын
നമസ്ക്കാരം സ്വാമിജി,🙏🙏🙏 അദ്വൈതാനുഭൂതിയുടെ ഓരോ പ്രഭാഷണങ്ങൾക്കുശേഷവും, നാമരൂപരഹിതമായ ആത്മ ചൈതന്യം മറനീക്കി തെളിഞ്ഞുവരുന്നു. "മുക്താവസ്ഥയിൽ ഇരുന്നിട്ടും ബദ്ധാവസ്ഥയിൽ" ഉള്ള നരകം അനുഭവിച്ചു കൊണ്ടിരിക്കുകയാണെന്ന താഴ്ന്ന ബോധനില വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. സാക്ഷി ചൈതന്യബോധനിലയിലേക്ക് ഉയരാമെന്ന പ്രതീക്ഷയും കൈവന്നിരിക്കുന്നു. നന്ദി🌹പ്രണാമം ഗുരുജി🙏
Пікірлер: 29