നൂഹ് നബി(സ)യുടെ ദഅ്വത്ത്...,
ഇടപാടുകൾ സൂക്ഷിച്ചു ചെയ്യുക,
യുവ സമൂഹത്തിന്റെ അവസ്ഥ,
സുന്നത്തിന്റെ വില മനസ്സിലാക്കുക,
നന്മയിലേക്ക് ക്ഷണിക്കുന്നവർക്ക്, തിൻമ വിരോധിക്കുന്നവർക്ക് എക്കാലവും ജനങ്ങളിൽ നിന്നും ശക്തമായ എതിർപ്പ് നേരിടേണ്ടി വരും,
അല്ലാഹുവിനോട് പാപമോചനം തേടിയാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ
ക്ഷമ എന്നത് മനുഷ്യന്റെ ഏറ്റവും വലിയ ഗുണമായിട്ടാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും അടക്കം ജീവിതത്തിലെ ഏതേതു മേഖലയിലും ക്ഷമ അനിവാര്യമാണ്. ക്ഷമ അനിവാര്യമായ മറ്റൊരു മേഖലയാണ് ഇസ്ലാമിക പ്രബോധനവും ആദര്‍ശശുദ്ധിയോടെയുള്ള ജീവിതവും. ഇസ്ലാമിക പ്രബോധകന്മാര് ക്ഷമിച്ചേ പറ്റൂ. എങ്കില്‍ മാത്രമെ പ്രബോധനം ഭംഗിയായി മുന്നോട്ട് പോകൂ. ആളുകള്‍ ഉദ്ബോധനത്തോട് പുറംതിരിഞ്ഞ് നിന്നേക്കാം. ആരോപണങ്ങളും ആേക്ഷപങ്ങളും ഉന്നയിക്കപ്പെട്ടേക്കാം. ഉപദ്രവിക്കപ്പെട്ടേക്കാം. ഇങ്ങനെയുള്ള ഏത് ഘട്ടത്തിലും, അല്ലാഹുവിന്റെ തൃപ്തി ലക്ഷ്യംവെക്കുന്ന ഒരു ഇസ്ലാമിക പ്രബോധകന് ക്ഷമിക്കാന്‍ കഴിയണം.
മനുഷ്യനെ നന്മയില്‍നിന്ന് തടയാനും തിന്മ ചെയ്യിക്കാനും പിശാച് സദാ ശ്രമിച്ചുകൊണ്ടിരിക്കും. അത്കൊണ്ടു തന്നെ നന്മ ചെയ്യാനും തിന്മ വെടിയാനും ക്ഷമ ആവശ്യമാണ്. ഒരു യഥാര്‍ഥ മുസ്ലിമായി ജീവിക്കുന്നവന് അസാമാന്യമായ വിധം ക്ഷമയവലംബിക്കുന്നവനായിരിക്കും. ഏത് തെറ്റും ചെയ്യുവാനുള്ള സാഹചര്യമുണ്ടായിട്ടും അവയില്‍നിന്ന് വിട്ടുനില്‍ക്കുവാന്‍ ക്ഷമാലുക്കള്ക്കേ കഴിയൂ.
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തുണക്കട്ടെ. ആമീൻ
Негізгі бет അല്ലാഹുവിലേക്ക് ക്ഷണിക്കുമ്പോൾ... - മഖ്ബൂൽ മൗലവി
Пікірлер: 14