കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലാണ് ഒരു അമ്മാമ്മയും കൊച്ചുമകനും ചേര്‍ന്നുള്ള ടിക് ടോക് വീഡിയോ. എറണാകുളം പറവൂര്‍ സ്വദേശികളായ മേരി ജോസഫും കൊച്ചുമകന് ജിണ്സനുമാണ് ആ വൈറല്‍ താരങ്ങള്‍.
ചിരിച്ചും ചിരിപ്പിച്ചും സോഷ്യല്‍ മീഡിയയെ കൈയ്യിലെടുത്ത ഇവര്‍ ഇനി വെള്ളിത്തിരയിലും താരങ്ങളാകാന്‍ പോവുകയാണ്. നവാഗതനായ ബിന്‍ഷാദ് നാസര്‍ സംവിധാനം ചെയ്യുന്ന 'സുന്ദരന്‍ സുഭാഷ്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്.
പ്രവാസിയായ ജിന്സണ് നാട്ടിലെത്തിയപ്പോള്‍ തമാശയ്ക്ക് എടുത്ത ഇരുവരുടെയും വീഡിയോകളാണ് ടിക് ടോക്കിലൂടെ വൈറലായത്. തന്നെക്കാളും ആരാധകര്‍ അമ്മാമ്മയ്ക്കാണെന്ന് ജിന്‍സന്റെ അഭിപ്രായം. തങ്ങളെ സിനിമയിലെടുത്ത വിവരം ജിന്സണ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും പ്രോത്സാഹനവും പ്രാര്‍ത്ഥനയും തങ്ങള്‍ക്ക് വേണമെന്ന് ജിന്സണ് പറഞ്ഞു.
Негізгі бет അമ്മമായും കൊച്ചുമോനും പൊളിച്ചടുക്കി jinson with grandma special comedy tutok vedios
Пікірлер: 72