നിങ്ങൾ ഈ കാണുന്നത് തിരുവനന്തപുരം തൈക്കാട് കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആസ്ഥാനമന്ദിരമാണ്... ഇതാ ഈ റോഡിനരികെ ശിശുക്ഷേമസമിതി ഓഫീസിനോട് ചേർന്ന് ആൾത്തിരക്കില്ലാത്ത ഈ ഭാഗത്താണ് അമ്മത്തൊട്ടിൽ.... ഈ ഗേറ്റ് തുറന്നുവേണം അകത്തുകയറാൻ... ചെറിയ ചവിട്ടുപടികളാണ് മുന്നിൽ... ഇതിലെ മുകളിലേക്ക് കയറിപ്പോകാം... അമ്മത്തൊട്ടിലെന്ന് നിങ്ങളെല്ലാവരും കേട്ടിട്ടുണ്ടാവും. പക്ഷേ, അതിന്റെ പ്രവർത്തനരീതികൾ അറിഞ്ഞിരിക്കില്ല. ഇവിടെ ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞുങ്ങൾ എങ്ങനെയാണ് വളർന്നുവരുന്നതെന്നോ ആരാണ് ഇവരെ വളർത്തുന്നതെന്നോ അറിവുണ്ടാവില്ല. ഈ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതെങ്ങനെയൈന്നും അറിഞ്ഞെന്ന് വരില്ല... നിങ്ങളുടെ സംശയങ്ങളെല്ലാം മാറ്റുവാനുളള ഈ വീഡിയോ ഒരു പ്രാർത്ഥനപോലെ മുഴുവനായി കാണണമെന്ന് അഭ്യർത്ഥിക്കുന്നു...
ഇതാ ഇങ്ങനെയാണ് അമ്മത്തൊട്ടിലിന്റെ പ്രവർത്തനം. കുട്ടിയുമായി സമീപത്തെത്തിയാൽ ഈ ചില്ലുവാതിൽ തനിയെ തുറക്കും... കുട്ടിയെ തൊട്ടിലിൽ കിടത്തുമ്പോൾ ഭാരം, പ്രായം തുടങ്ങിയവ മോണിറ്ററിൽ തെളിയും.
കുട്ടിയുമായി എത്തിയയാൾ കുട്ടിയെ ഈ തൊട്ടിലിൽ കിടത്തി പുറത്തിറങ്ങിയാലുടൻ അലാറം ഉയരും.
ആരോഗ്യമന്ത്രി, കളക്ടർ, ശിശുക്ഷേമസമിതി സെക്രട്ടറി എ്ന്നിവരുടെ ഫോണിൽ സന്ദേശമെത്തും.
പിറക്കാനിരിക്കുന്ന ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനമാണെന്നാണ് നമ്മൾ പറയാറുള്ളത്...പക്ഷേ, ചിലപ്പോഴൊക്കെ പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങൾ ശാപജന്മങ്ങളായ മാറാറുണ്ടെന്നതാണ് വാസ്തവം. സമൂഹത്തിന്റെ അംഗീകാരമില്ലാത്ത ബന്ധങ്ങളിലൂടെ ജനിക്കുന്ന കുട്ടികൾ... അതല്ലെങ്കിൽ ഒരു കുഞ്ഞിനെ പോറ്റാൻ പറ്റാത്ത ജീവിതസാഹചര്യങ്ങളിലേക്ക് പിറന്നുവീഴുന്ന കുഞ്ഞുങ്ങൾ...ഇങ്ങനെയൊക്കേയുള്ള കുഞ്ഞുങ്ങളെ തെരുവോരത്തും കുറ്റിക്കാട്ടിലും ചവറ്റുകൂനയിലുമൊക്കെ ഉപേക്ഷിക്കപ്പെടാറുണ്ടായിരുന്ന ഒരു കാലം അത്ര വിദൂരമൊന്നുമല്ല. ചിലപ്പോഴൊക്കെ ഇപ്പോഴും ഇത്തരം വാർത്തകൾ നാം കേൾക്കാറുണ്ട്... ഇങ്ങനെ ഉപേക്ഷിക്കപ്പെടുന്ന കുട്ടികൾ ഉറുമ്പരിച്ചും പട്ടികൾ കടിച്ചുമൊക്കെ മരണപ്പെടുന്ന സംഭവങ്ങൾ...
ഇത്തരം സംഭവങ്ങൾ ഇല്ലാതാക്കാനാണ് അമ്മത്തൊട്ടിലെന്ന ആശയം നമ്മുടെ സംസ്ഥാനത്തും പ്രാവർത്തികമാക്കിയത്...
കേരള സംസ്ഥാന ശിശുക്ഷേമസമിതിയുടെ തിരുവനന്തപുരത്തുള്ള ആസ്ഥാനത്ത് 2002 നവംബർ 14 നാണ് അമ്മത്തൊട്ടിൽ ആരംഭിച്ചത്... നവജാതശിശുക്കളെ സുരക്ഷിതമായും രഹസ്യമായും ഉപേക്ഷിക്കുന്നതിന് വേണ്ടി പ്രത്യേകം സ്ഥാപിച്ച ഒരു തൊട്ടിൽ ആണു് ഈ പദ്ധതിയിലെ പ്രധാന ഘടകം.
യാതൊരു വിവരങ്ങളും ഇവിടെ നൽകേണ്ട...നിങ്ങളുടെ മുഖംപോലും ആരും കാണില്ല... ഒരു ഉത്തരവാദിത്തവുമില്ലാതെ, സ്വന്തം ഐഡന്റിറ്റി പുറത്താക്കാതെ മാതാവിനോ മറ്റുള്ളവർക്കോ ആർക്കുവേണമെങ്കിലും ഈ തൊട്ടിലിൽ കുഞ്ഞിനെ ഉപേക്ഷിക്കാൻ സാധിക്കും. അമ്മത്തൊട്ടിലിൽ നിന്ന് ലഭിക്കുന്ന കുട്ടികൾക്കെല്ലാം ശിശുക്ഷേമസമിതി ആസ്ഥാനത്തെ അത്യാധുനിക സൗകര്യങ്ങളുള്ള ശിശുപരിപാലന കേന്ദ്രത്തിൽ സംരക്ഷണം നൽകി വരുന്നു. പിന്നീട് അനുയോജ്യരായ രക്ഷിതാക്കളെ കണ്ടെത്തി നിയമപ്രകാരം ദത്ത് നൽകുന്നു. ഇനിയൊരു കുഞ്ഞുപോലും തെരുവിലേക്ക് ഉപേക്ഷിക്കപ്പെടരുതെന്നതാണ് അമ്മത്തൊട്ടിലുകൾ ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അരുൺഗോപി അമ്മത്തൊട്ടിലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.
അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിവിടെയാണ്. പല പ്രായത്തിലുള്ള കുട്ടികൾക്കായി പ്രത്യേകം പ്രത്യേകം സെക്ഷനുകളും അവിടെ ആയമാരുമുണ്ട്...
കുഞ്ഞുങ്ങൾക്ക് അസുഖം വന്നാൽ അവരെ പ്രത്യേകമായി മാറ്റിക്കിടത്തി പരിചരിക്കുന്നതിനുള്ള പ്രത്യേകം മുറികളും ഇവിടെയുണ്ട്...
Негізгі бет Ойын-сауық അമ്മത്തൊട്ടിലിൽനിന്ന് ആ കുഞ്ഞുങ്ങൾ എങ്ങോട്ട് പോകുന്നു? | Ammathottil | Adoption | TRUTH LIVE
Пікірлер: 251