പ്രണയവും അതിന് ശേഷം ഉള്ള വിരഹവുംമൂലം മദ്യത്തിൽ അടിമയാകുന്ന നായകന്റെ മാനസിക സങ്കർഷങ്ങളാണ് കവിത.....
............................................
നിലാവിന്റെ മാധുര്യമേകുന്ന
രാവിന്നമാവാസിയാകുന്ന നേരം
മധുരമില്ലാത്തൊരെൻ ജീവിത
വേദന മദ്യത്തിൻകയ്പ്പായി പടർന്നു
പ്രാണനെ പോലും പകുത്ത പ്രണയത്തെ പൂജിച്ചു വാഴും കവികൾ
വിരഹത്തിൻ വേദന അറിയാത്ത കവികൾക്ക് വർധക വൃക്ഷമീ പ്രണയം
വൃന്ദാവനത്തിലെ ഗോപികമാർക്കുടൻ മുക്തിയെ നൽകിയ പ്രണയം അന്തരംഗത്തിലായി നീറുന്ന വേദന സമ്മാനമായി തന്നകന്നു
അമ്പരംതനധികാരത്തെ രാത്രിതൻ സൃഷ്ടാവിനായി നൽകി അർക്കൻ സാഗരത്തിൽ ജലക്രീഡ നടത്തുവാൻ സദ്രസം താഴേക്കിറങ്ങി
വാരിധി തന്നുടെ പുത്രരാം തിരകളെ ആലിംഗനം ചെയ്തിരിക്കെ
എന്നുടെ തോളിൽ നീ നിദ്രയിലായി അന്ന് കണ്ടൊരു ഭാവിതൻ സ്വപ്നം
ഓർമ്മയുണ്ടോ സഖീ........
ഓർമ്മയുണ്ടോ സഖീ ഓർക്കുവാൻ ആഗ്രഹമില്ലെങ്കിലും ഒന്ന് ചൊൽക ഓർമ്മയുണ്ടോ സഖീ അന്നു നീ
പാടിയ പ്രണയകാവ്യം തൻ വരികൾ
മറക്കുവാനായി ഞാൻ മദ്യം- നുകരുമ്പോൾ
ഓർക്കുന്നു ഞാനാ വരികൾ പ്രണയത്തെ വർണ്ണിക്കും കാമിനീ
നീയെന്റെ പ്രണയത്തെ ബാഷ്പമായി- മാറ്റി
ആനന്ദ നിമിഷങ്ങൾ ഇല്ലാത്ത ജീവിത ഘടികാരസൂചി നിലച്ചു
മദ്യത്തിലൗഷധം കണ്ടെത്തി- വിരഹത്തിൻ
വേദന മെല്ലെ കുറച്ചു
സംഭാഷണത്തിൽ അഹംഭാവ വൃക്ഷങ്ങൾ തളിരിട്ടു പൂത്തു വളർന്നു പ്രണയത്തെ സംഹനിചേകിയ
വിരഹത്തിൻ അശ്രുവിൽ ജീവിതം- മാഞ്ഞു
അമ്പരം തന്നിലായി അന്ധകാരത്തിൻ അലയോളി പാകുന്ന നേരം കണ്ണീരിനാൽ നാം പ്രണയ കാവ്യ-
ത്തിലായ് പൂർണ്ണ വിരാമം കുറിച്ചു
ഹ്രസ്വമായുള്ളൊരു ജീവിതം തന്നിലായി
ഹിമവർഷമേകിയ പ്രണയം
വിസ്മരിക്കാൻ ഞാൻ- പ്രയത്നിച്ചുവെങ്കിലും
ഹാസകനാണെൻ മനസ്സ്
മദ്യത്തിൻ ഗന്ധം വഹിക്കുന്ന വായു വിലോപനം ചെയ്തൻ മനസ്സേ
വിലോകനീയമല്ല ഭാവിതൻ കാഴ്ചകൾ
വിസ്മരിക്ക നിൻ പ്രണയം.
..................................
science fiction story: www.instagram....
Facebook : / ananthu.aravind.984
Instagram : instagram.com/...
WhatsApp channel : Follow the Best Movies And Series channel on WhatsApp: whatsapp.com/c...
Негізгі бет അമാവാസി തൻ നിലാവ്/Amavasi than nilaavu/ Malayalam poem/
Пікірлер: 6