അമ്മ മനസ്സ്
Lyrics : QAMARUDHEEN VAKKALUR
Singer : SHIHAB AREEKODE
........................................................................
പേറ്റുനോവിന്റെ വൃണം മാറാതെ കൈകളാൽ...
പേറിടുന്നു അമ്മതൻ ഓമൽ കുഞ്ഞിനെ..... (2)
പോറ്റുവാൻ വെമ്പും മനസ്സിന്റെ നൊമ്പരം
ഏറ്റു വാൻ ആകാത്ത ജന്മമോ നിഷ്ഫലം (2)
അമ്മിഞ്ഞ നൽകിടും അടവെച്ചുറക്കിടും....
മാറിലെ ചൂടേകി താരാട്ടുപാടും...
മാലിന്യമൊക്കെയും മനസ്സാം കരത്തിനാൽ....
മാന്തിക്കളയുന്നു മാതാവിൻ സ്നേഹവും...
ശരശയ്യയോളം ചെന്നെത്തിയാലും..
ശരണം വിളിയ്ക്കും മനസ്സിനാലെ...
കണ്ണീർക്കയങ്ങളിൽ മുങ്ങിത്തുടിച്ചാലും.....
(കണ്ണീർ തുടയ്ക്കാൻ മടിയ്ക്കയില്ലമ്മ....)2
(അഷ്ടിയ്ക്കൊരല്പം കുറവെന്നു വന്നാൽ )(2)
അരവയർ സ്വന്തം മാറ്റിപ്പിടിക്കും (2)
പരിതാപമോടൽപ്പം ചൊല്ലി പറഞ്ഞാൽ...
പരിഹാരമായ് സ്നേഹം ചൊരിയുന്നൊരമ്മ..
പകരുന്ന സ്നേഹത്തെ നുകരാതിരുന്നാൽ....
( പരിതപിച്ചിടുന്നു എന്നുമെന്നമ്മ )2
(മാലാഖ മാരുടെ മാലാഖയാവാൻ..
ഇനിയെന്തു വേണം ഈ പെറ്റൊരമ്മ )2
ഈ അമ്മ നൊമ്പരം കാണാൻ കഴിയാത്ത (ജന്മത്തിനീ മണ്ണിൽ പുണ്യം ഉണ്ടോ........... )2
പടി വിട്ടിറങ്ങും പ്രതി ജന്മത്തിനായി
പടിവാതിലിൽ വന്നിരിക്കുമമ്മ....
പാതിരാ നേരം കഴിഞ്ഞാലും പിന്നെയും... (പാതിയടഞ്ഞൊരു കണ്ണുമായ് അമ്മ)....2
ജന്മം കൊടുത്തൊരു ജമ്മിയോടമ്മ....
നിറയും മനസ്സിനാൽ പ്രാർത്ഥിച്ചിടുന്നു...
മരണം വരേക്കും ചാരത്തിരിക്കാൻ..
( ആയുസ്സതേകി തുണച്ചീടണേ...)2
(ഈ അമ്മ നൽകുന്ന സ്നേഹത്തിലേറെ.....
പകരം അതെന്തുണ്ട് മണ്ണിലിന്ന്...)2
( ലോകം മുഴുക്കെ നാം വില നൽകിയാലും..
പിന്നെയും ബാക്കിയാൽ നിൽക്കുമല്ലോ)..... (2)
അമ്മേ.......
അമ്മേ.....
#amma_manass #shihab_areekode
Негізгі бет AMMA MANASS | അമ്മ മനസ്സ് | SHIHAB AREEKODE | കൺമണിയ്ക്കു വേണ്ടി കണ്ണടയ്ക്കാതെ കാവലായ്- അമ്മ.
Пікірлер: 227