മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ ജൂബിലി നിറവിൽ
സിറോ മലബാർ നസ്രാണികൾക്കായൊരു സമുദായ ഗാനം
@RoohaMedia
Vox: Libin Zakharia
Music: Nandukishore Babu (The Sound People)
Lyrics: Kunjagusthy Baby, Subin Padappanmakkil
(Marthoman Nanmayal: Traditional Lyrics and Music)
Chorus: Jinu Maria George, Princy Lukose, Nandukishore Babu, Kevin Jims, Joyal V Joy
Programming: Abhishek Sebastian (The Sound People)
Recording & Mixing: Tom Pala
Studio : Pala Communications Studio
അമ്പത് ധനുവം രാശിയതിൽ
മാല്യങ്കരയിലണഞ്ഞവനേ
മാറൻ ഈശോ മിശിഹാടെ
മാർഗ്ഗം ചൊല്ലിയ മാർത്തോമ്മാ
മലയാറ്റൂർ ഗിരി ശൃംഗത്തിൽ
മുനിയായ് മേവിയ ശ്ലീഹാ നീ
മൈലാപ്പൂരിൽ സഹദായായ്
മകുടം ചൂടിയ മാർത്തോമാ.
Chorus : മാർത്തോമൻ നന്മയാലൊന്നു തുടങ്ങുന്നു.
നന്നായ് വരേണമെയിന്ന്.
ഉത്തമനായ മിശിഹാ തിരുവുള്ളം
ഉണ്മയെഴുന്നൾക വേണം.
2nd stanza
പറവൂർ കോക്കമംഗലം നിലയ്ക്കൽ
നിരണം കൊല്ലം ദേശങ്ങൾ
പാലയൂരുമീ കൊടുങ്ങല്ലൂരും
മാർത്തോമാ തൻ പള്ളികളായ്
പള്ളികളേഴിവ സ്ഥാപിച്ചപ്പോൾ
പൂങ്കാവനമായീ മനമെല്ലാം
പുണ്യപുരാതന മലബാർ സഭയീ
ഭാരത മണ്ണിൻ പരിമളമായ്.
Chorus: മാർത്തോമ്മാ മാർഗ്ഗത്തിൽ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാർത്തോമാ ശ്ലീഹാ തൻ മക്കൾ.
3rd stanza
മാണിക്യക്കല്ലായൊരു മാർഗ്ഗം
ഘോഷിച്ചതു പോൽ ശ്ലൈഹികമാകും
സിംഹാസനവും സ്ഥാപിച്ചല്ലോ
മാല്യങ്കരയിൽ മാർത്തോമാ
കടലും കരയും മലയും കടന്നു
കാനനയംബര വീഥികൾ കടന്നു
മാർത്തോമ്മയുടെ മക്കളെന്നും
മാർ വാലാഹ് പാടുന്നു.
Chorus: മാർത്തോമ്മാ മാർഗ്ഗത്തിൽ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാർത്തോമാ ശ്ലീഹാ തൻ മക്കൾ.
4th stanza
ഉടലും ഉയിരും ഉടയവനായി
വെടിയാൻ വിളിയിനി വന്നാലും
മാർത്തോമാ നിൻ മാതൃകയല്ലോ
മാറാതെന്നും കൺമുൻപിൽ.
ഗുരുവിന്നൊപ്പം പോയി മരിക്കാൻ
ഗാഗുൽത്താ മലകേറീടും
ഉത്ഥാനത്തിൻ ഒളി വിതറീടാൻ
ഊഴിയിലെങ്ങും പോയീടും.
Chorus: മാർത്തോമ്മാ മാർഗ്ഗത്തിൽ നീങ്ങുന്ന നാമെല്ലാം
സുറിയാനി നസ്രാണികളല്ലോ.
മാറന്റെ മാറിന്റെ-
യാഴമളന്നോനാം
മാർത്തോമാ ശ്ലീഹാ തൻ മക്കൾ.
#syromalabar #libinscaria #nasrani #stthomas #marthomamargam #marthoma #dukrana #syromalabarsong
Негізгі бет അമ്പത് ധനുവം രാശിയതിൽ | ദുക്റാനാ | Rooha Media | Libin Zacharia | Nandukishore Babu
Пікірлер: 111