ശ്രീനാരായണ ഗുരു ആത്മോപദേശ ശതകം ഭാഗം 3 ശ്ലോകം 21 മുതൽ 30 വരെ
രചന : ശ്രീനാരായണ ഗുരു
മാർഗനിർദേശം: ശ്രി ഷൗക്കത്ത്
സംഗീത ക്രമീകരണം : രവി ജെ മേനോൻ
ഗായകൻ - ഗോപരാജ് മാധവൻ
ഓടക്കുഴൽ: രവിശങ്കർ
വിവരണം: ഷാബുരാജ്, എരമല്ലൂർ
ശ്രീനാരായണ ഗുരുവിന് സമർപ്പണം : ഗോപരാജ് മാധവൻ
ഗീതാ സുതന് പ്രത്യേക നന്ദി
Singer & Music Composer - Goparaj Madhavan
Guided by - Shoukath Sahajotsu
Narration: Shaburaj Eramalloor
Music Arrangement - Ravi J Menon
Flute - Ravishankar
Video Editing - Shiva Shankar
Artwork Design - Ramachandran
Special thanks to Geeta Sutan
Part - 1
• Athmopadesa Sathakam P...
Part - 2
• Athmopadesa Sathakam P...
---------------------------------------------------------------------------------------------
PART 3 - 21 to 30
21 - 0:00
പ്രിയമൊരുജാതിയിതെന്പ്രിയം, ത്വദീയ-
പ്രിയമപരപ്രിയമെന്നനേകമായി
പ്രിയവിഷയംപ്രതിവന്നിടുംഭ്രമം; തന്-
പ്രിയമപരപ്രിയമെന്നറിഞ്ഞിടേണം.
22 - 01:32
പ്രിയമപരന്റെയതെന്‍പ്രിയം; സ്വകീയ-
പ്രിയമപരപ്രിയമിപ്രകാരമാകും
നയമതിനാലെനരന്നുനന്മനല്കും
ക്രിയയപരപ്രിയഹേതുവായ്വരേണം.
23 - 01:48
അപരനുവേണ്ടിയഹര്ന്നിശംപ്രയത്നം
കൃപണതവിട്ടുകൃപാലുചെയ്തിടുന്നു;
കൃപണനധോമുഖനായ്ക്കിടന്നുചെയ്യു-
ന്നപജയകര്മ്മമവന്നുവേണ്ടിമാത്രം.
24 - 02:34
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നുസുഖത്തിനായ്വരേണം.
25 - 03:36
ഒരുവനുനല്ലതുമന്യനല്ലലുംചേര്-
പ്പൊരുതൊഴിലാത്മവിരോധിയോര്‍ത്തിടേണം.
പരനുപരംപരിതാപമേകിടുന്നോ-
രെരിനരകാബ്ധിയില്വീണെരിഞ്ഞിടുന്നു.
26 - 04:28
അവയവമൊക്കെയമര്ത്തിയാണിയായ്നി-
ന്നവയവിയാവിയെയാവരിച്ചിടുന്നു;
അവനിവനെന്നതിനാലവന്നിനയ്ക്കു-
ന്നവശതയാമവിവേകമൊന്നിനാലെ.
27 - 05:19
ഇരുളിലിരുന്നറിയുന്നതാകുമാത്മാ-
വാണറിവതുതാനഥനാമരൂപമായും
കരണമൊടിന്ദ്രിയകര്‍ത്തൃകര്‍മ്മമായും
വരുവതുകാണ്ക! മഹേന്ദ്രജാലമെല്ലാം.
28 - 06:16
അടിമുടിയറ്റടിതൊട്ടുമൌലിയന്തം
സ്ഫുടമറിയുന്നതുതുര്യബോധമാകും;
ജഡമറിവീലതുചിന്തചെയ്തുചൊല്ലു-
ന്നിടയിലിരുന്നറിവല്ലറിഞ്ഞിടേണം.
29 - 07:13
മനമലര്കൊയ്തുമഹേശപൂജചെയ്യും
മനുജനുമറ്റൊരുവേലചെയ്തിടേണ്ട;
വനമലര്കൊയ്തുമതല്ലയായ്കില്മായാ-
മനുവുരുവിട്ടുമിരിക്കില്മായമാറും.
30 - 08:13
ജഡമറിവീലറിവിന്നുചിന്തയില്ലോ-
തിടുകയുമില്ലറിവില്ലെന്നറിഞ്ഞുസര്വ്വം
വിടുകിലവന്വിശദാന്തരംഗനായ്മേ-
ലുടലിലമര്ന്നുഴലുന്നതില്ലനൂനം.
Негізгі бет Музыка Athmopadesa Sathakam Part 3 (Slokam 21 to 30 with meaning) | Malayalam | Goparaj Madhavan
Пікірлер: 8