#Diabetic_retinopathy #Eyecare #eyesight_conditions #vision_related_problems Eye_diseases
പ്രമേഹം ( Diabetes ) നമ്മുടെ ശരീരത്തിലെ ഓരോ കോശങ്ങളെയും ബാധിക്കാറുണ്ട്. അത് എല്ലാ ഭാഗത്തേക്കുമുള്ള രക്തക്കുഴലുകളിൽ പതുക്കെ ബ്ലോക്ക് ഉണ്ടാക്കുകയാണ് ചെയ്യുന്നത്. രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുമ്പോൾ ആ ഭാഗത്തേക്കുള്ള രക്തയോട്ടം കുറയുന്നു. രക്തയോട്ടം കുറയുമ്പോൾ ആ ഭാഗത്തേക്കുള്ള ഓക്സിജൻ വിതരണം തടസ്സപ്പെടുകയും ആ കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെ വരുന്നതിനാൽ കേടുപാടുകൾ സംഭവിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ തന്നെയാണ് കണ്ണിലും സംഭവിക്കുന്നത്. ഡയബറ്റിക് റെറ്റിനോപ്പതിയുടെ ( Diabetic retinopathy ) ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സാരീതികൾ എന്നിവയെപ്പറ്റി കൊച്ചി അമൃത ആശുപത്രിയിലെ ( Amrita Hospital ) നേത്രരോഗവിഭാഗം മേധാവി ഡോ. ഗോപാൽ എസ്. പിള്ള ( Dr. Gopal S Pillai ) വിശദമായി സംസാരിക്കുന്നു.
കാഴ്ച പരിശോധനയിലൂടെ ഡയബറ്റിക് റെറ്റിനോപ്പതി തിരിച്ചറിയാം. രോഗനിർണയത്തിനായി പ്രധാനമായും രണ്ട് പരിശോധനകളാണ് നടത്താറുള്ളത്. ഒന്ന് ഫ്ളൂറസിൻ ആൻജിയോഗ്രഫിയാണ് ( Fluorescein Angiography ) . കൈകളിലെ രക്തക്കുഴലിലേക്ക് ഒരു ഡൈ ഇൻജക്ട് ചെയ്താണ് ഈ പരിശോധന നടത്തുന്നത്. കണ്ണുകളിലേക്ക് വരുന്ന ഈ ഡൈ രക്തക്കുഴലുകളിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങൾ നമുക്ക് മോണിട്ടറിൽ കാണാനാകും.
എവിടെയങ്കിലും ബ്ലോക്ക് വരുന്നുണ്ടോ, രക്തയോട്ടം കുറവുണ്ടോ, നീരുണ്ടോ, ലീക്കുണ്ടോ എന്നെല്ലാം ഈ പരിശോധനയിലൂടെ അറിയാം. ഇതിലൂടെ ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഗ്രേഡ് നിശ്ചയിക്കാനും സാധിക്കും. മറ്റൊരു പ്രധാനപ്പെട്ട ടെസ്റ്റാണ് ഒ.സി.ടി അഥവാ ഒപ്റ്റിക്കൽ കൊഹറൻസ് ടോമോഗ്രഫി ( Optical Coherence Tomography ). ഡയബറ്റിക് റെറ്റിനോപ്പതി കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ കാഴ്ച കുറേശ്ശെയായി കുറഞ്ഞു വരാം. നേരത്തെ തന്നെ രോഗനിർണയം നടത്തി ചികിത്സ തുടങ്ങിയാൽ കണ്ണിന് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകാതെ ഡയബറ്റിക് റെറ്റിനോപ്പതിയെ പിടിച്ചുനിർത്താൻ സാധിക്കും.
#AmritaHospitals #CompassionateCare #ExceptionalTechnology
Негізгі бет ഡയബറ്റിക് റെറ്റിനോപ്പതി; രോഗനിർണയവും ചികിത്സയും /
Пікірлер: 12