ഏതൊരു ഭക്തന്റെയും തീര്‍ത്ഥാടനം പൂര്‍ത്തിയാകണമെങ്കില്‍ ബദരീനാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരിക്കണമെന്നാണ് ഭാരതീയ വിശ്വാസം. ‘വിഷ്ണുവേ പോലെ മറ്റൊരു ദേവനില്ല, വിശാല (ബദരീവിശാല്)ത്തെപോലെ മറ്റൊരു നഗരവുമില്ല, ഒരു സന്യാസിയേക്കാള്‍ പൂജ്യനായ മറ്റൊരാളില്ല, ഋഷിതീര്ത്ഥ (ഋഷിഗംഗാ തീര്‍ത്ഥം)ത്തെപ്പോലെ മറ്റൊരു തീര്‍ത്ഥവുമില്ല.’കുട്ടിക്കാലത്തോ,യൗവനത്തിലോ വാര്‍ദ്ധക്യ കാലത്തോ ചെയ്ത പാപങ്ങള്‍ ബദരീനാഥ ദര്‍ശന മാത്രയില്‍ നശിച്ചുപോകുമെന്നും ക്ഷേത്ര വിശ്വാസവുമായി ബന്ധപ്പെട്ട് സ്കന്ദപുരാണത്തില്‍ പറയുന്നു. സാളഗ്രാമം എന്നറിയപ്പെടുന്ന കൃഷ്ണശിലയിലാണ് വിഗ്രഹം നിര്‍മ്മിച്ചിട്ടുളളത്. ബദരീനാഥ വിഗ്രഹത്തിന്റെ ഇരുവശങ്ങളിലുമായി ഗണപതി, ലക്ഷ്മീദേവി,കുബേരന്, ഉദ്ധവര്‍, നരന്, നാരദന്, ചതുര്ഭുജ നാരായണന്, ഗരുഡന് എന്നീ ഉപദേവതകളുടെ പ്രതിഷ്ഠയും ഉണ്ട്.
കേരളത്തില്‍ നിന്നുളള നമ്പൂതിരിയായിരിക്കണം ബദരീനാഥിലെ പൂജാരിയെന്ന് ക്ഷേത്ര പുനഃപ്രതിഷ്ഠ നടത്തിയ ആദിശങ്കരന് നിഷ്കര്‍ഷിക്കുകയായിരുന്നു. ആ കീഴ്വഴക്കം ഇന്നും ബദരീനാഥില്‍ പിന്തുടരുന്നു. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുതാഴം വടക്കേചന്ദ്രമന ഇല്ലത്തെ
ഈശ്വര പ്രസാദ് നമ്പൂതിരിയാണ് 2014 മുതല്‍ ക്ഷേത്രത്തില്‍ റാവല്‍ജി സ്ഥാനം വഹിക്കുന്നത്.
അഭിഷേക പൂജ,വിഷ്ണു സഹസ്രനാമജപം തുടങ്ങി വിവിധ പൂജകളാണ് ക്ഷേത്രത്തിലുള്ളത്. മഞ്ഞ് മലകള്‍ക്കിടയില്‍ ആരേയും അത്ഭുതപ്പെടുത്തുന്ന ചൂടുവെളളം കിനിയുന്ന തപ്തകുണ്ഡ് ക്ഷേത്രത്തിന് സമീപമുണ്ട്. എല്ലാ വിഭാഗം ജനങ്ങളും ജാതി-മത ഭേദമന്യേ ദര്‍ശനം നടത്തുന്ന ഇവിടെ ഭക്തന് ഏതുഭാവത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നുവോ അതേ ഭാവത്തില്‍ ഭഗവാനെ കാണാനുളള അപൂര്‍വ്വ ഭാഗ്യം സിദ്ധിക്കുന്നതായും റാവല്‍ജി ഈശ്വര പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു.
#badrinathtemple #badrinath #Mokshakavadam #himalaya #rawalji #Uttarakhand #alagananda #saraswathi #riveralagananda #riversaraswathi
Негізгі бет ഭാരതത്തിന്റെ നിലനിൽപ്പിന് ആധാരമായ ബദ്രിനാഥും ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായുള്ള ബന്ധം എന്ത്? Ep- 03
Пікірлер: 56