For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/...
ശിവന്റെ ഭൂത ഗണങ്ങൾ ഒരു ക്ഷേത്രത്തിന്റെ നിർമ്മിതിയിലായിരുന്നു. പണി ഏതാണ്ട് തീരാറായി ഇനി മേൽക്കൂര ബാക്കിയുണ്ട്. അമ്പലം കരിങ്കല്ലിൽ തന്നെ വേണം, പക്ഷെ ഭാരതപുഴയുടെ തീരങ്ങളിൽ അത് കിട്ടാൻ നന്നേ കഷ്ടം. ദൂരെ ഏതോ മലയിൽ നിന്നും കാട്ടു പാതകൾ താണ്ടി അവരത് തോളിലേറ്റി കൊണ്ടുവരികയായിരുന്നു. നടത്തം രാത്രിയിലാണ്, ഭൂതങ്ങൾ പകൽവെളിച്ചം കണ്ടുകൂടാ! എല്ലാ കൊത്തുപണികളും പൂർത്തിയാക്കി കരിങ്കൽ ചുമരിന്റെ മീതെ ആ മിനാരം കൂടെ പൊക്കി വച്ചാൽ ക്ഷേത്രം പണി കഴിഞ്ഞു. അവർ ഏതാണ്ട് അടുത്തെത്തി, പാതി പണിത് വെച്ച ക്ഷേത്രത്തിന്റെ ഭിത്തികൾ ദൂരെ കാണാം, പക്ഷെ പെട്ടന്നാണ് അത് സംഭവിച്ചത് പൊടുന്നനെ നേരം വെളുത്തു! ഭൂതഗണങ്ങളുടെ കണക്കുകൂട്ടൽ തെറ്റി. ഇനി വേറെ ഒന്നും ചെയ്യാനില്ല. പാതി വഴിയിൽ മേൽക്കൂര ഉപേക്ഷിച്ചു! ഒറ്റ രാത്രികൊണ്ട് ഒരു ക്ഷേത്രം പണിതു തീർക്കാൻ അവർക്ക് സാധിച്ചില്ല. നേരം വെളുത്തതും ജനം കാണുന്ന കാഴ്ച പാതി പണിത ഒരു ക്ഷേത്രവും ദൂരെ അതിന്റെ ബാക്കി ഭാഗവും. ഇത്രയും വലിയ കരിങ്കൽ പാളികൾ ഉയരത്തിൽ കയറ്റി ക്ഷേത്രം പണി പൂർത്തിയാക്കാൻ മനുഷ്യരായി ജനിച്ച ആർക്കും സാധിക്കില്ല. വിവരമറിഞ്ഞ ചോളരാജൻ ക്ഷേത്രം പണി മനുഷ്യ സാധ്യമായ രീതിയിൽ തീർപ്പാക്കി.
ഇതാണ് കട്ടിൽമാടത്തെ കുറിച് നാട്ടിൽ അറിയപ്പെടുന്ന ഐതീഹ്യ കഥ. കാട്ടിലെ മഠം എന്ന് വിളിച്ചുപോന്ന കാട്ടിൽമാടം ഇന്ന് പട്ടാമ്പി ഗുരുവായൂർ വഴിയാത്രയിൽ ഏതൊരാളുടെയും ശ്രദ്ധ തെറ്റിക്കുന്ന ഒരത്ഭുത കാഴ്ച്ച. ശാസ്ത്രീയ ഗവേഷണങ്ങൾ ഇനിയും ധാരാളം നടത്തേണ്ടതുണ്ടെങ്കിലും ഇതൊരു ജൈന നിർമിതി ആണെന്ന നിഗമനങ്ങൾ നിലവിലുണ്ട്. ഈ പടുകൂറ്റൻ കരിങ്കൽ പാളികൾ ഈ പാലക്കാടൻ പാടത്തെങ്ങനെയാണ് വന്നുപെട്ടതെന്ന് ഈ വഴി പോകുന്ന ആരും ചിന്തിച്ചു പോകും. നൂറ്റാണ്ടുകൾ മുൻപ് ഇത്രയും സൂക്ഷ്മമായ കൊത്തുപണികൾ സാധിച്ചെടുത്ത കലാകാരന്മാർ നമ്മുടെ നാടിന്റെ അഭിമാനമാണ്. പക്ഷെ ഇതൊക്കെ വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടാതെ യാതൊരു ഉത്തരവാദിത്തവും ഇല്ലാത്ത നിലയിൽ ഇന്ന് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഒരു വിപുലമായ പര്യാവേഷണം തന്നെ സാധ്യമായ ഈ ചരിത്ര നിർമ്മിതി എത്രയും പെട്ടന്ന് അർഹമായ സംരക്ഷണം കിട്ടുന്ന നിലയിൽ ആക്കിയെടുക്കാൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ കട്ടിൽമാടത്തിന്റെ ഈ കാഴ്ച്ചകൾ എത്തട്ടെ.
#kattilmadam #JainTemple #KattilmadamJainTemple
#Pattambi #Palakkad #TravelGunia
Негізгі бет ഭൂതങ്ങൾ പണിത കട്ടിൽമാടം | Kattil Madam | TravelGunia | Vlog 58
Пікірлер: 216