ഇപ്പോൾ കിട്ടിയ വാർത്ത
Bone marrow transplantationനിൽ വിപ്ലവകരമായ ചുവടുവെപ്പുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ.
എക്സ്ക്ലൂസീവ് മജ്ജ മാറ്റിവെക്കൽ യൂണിറ്റിലൂടെ ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യയിലെ ഏറ്റവും നൂതനമായ ക്വാട്ടർനറി കെയർ ആശുപത്രികളിലൊന്നായ കോഴിക്കോട് മൈത്ര ഹോസ്പിറ്റൽ.
34-കാരനായ രോഗിക്ക് അപൂർവമായ രക്തപരമായ രോഗം ബാധിച്ച് കുടുംബത്തിൽ അനുയോജ്യരായ ആരും ഇല്ലാതിരുന്നതിനാൽ പുറത്തുള്ള ഒരു ദാതാവിനെ ആവശ്യമായിരുന്നു. മൈത്ര ഹോസ്പിറ്റലിലെ മജ്ജ മാറ്റിവയ്ക്കൽ യൂണിറ്റ് മുൻകൈ എടുത്ത് അന്താരാഷ്ട്ര ദാതാക്കളുടെ രജിസ്ട്രിയിൽ നിന്ന് ലണ്ടനിൽ നിന്നുള്ള ദാതാവിനെ കണ്ടെത്തുകയും, Bone marrow transplantation unit ഡയറക്ടർ ഡോ. രാഗേഷ് രാധാകൃഷ്ണൻ നായരുടെയും അദ്ദേഹത്തിന്റെ ടീമിന്റെയും നേതൃത്വത്തിൽ അസ്ഥി മജ്ജ മാറ്റിവെച്ചു.
മൈത്രയുടെ സെന്റർ ഓഫ് എക്സലന്സുകളിൽ ഒന്നായ ബ്ലഡ് ഡിസീസസ് , ബോൺ Marrow ട്രാൻസ്പ്ലാന്റ് ആൻഡ് കാൻസർ ഇമ്മ്യൂണോതെറാപ്പി ഡിപ്പാർട്മെന്റ് ഇപ്പോൾ രാജ്യത്തെ ഏറ്റവും നൂതനമായ അസ്ഥി മജ്ജ മാറ്റിവയ്ക്കൽ ട്രീറ്റ്മെന്റ് സെന്ററുകളിൽ ഒന്നാണ്.
മജ്ജ മാറ്റിവെക്കുന്നതിന്റെ ആവിശ്യകതെയെകുറിച്ച് ഡോ. രാകേഷ് രാധാകൃഷ്ണനും ഡോ. ആന്റണി തോട്ടിയാനും സംസാരിക്കുകയും ചെയ്തു.
Негізгі бет Bone marrow transplantationനിൽ വിപ്ലവകരമായ ചുവടുവെപ്പുമായി കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റൽ.
Пікірлер: 1