മലബാര്‍ കലാപത്തിന്റെ കലര്‍പ്പില്ലാത്ത ചരിത്രം - ഭാഗം രണ്ട്
കലാപത്തെക്കുറിച്ച് എഴുതപ്പെട്ട ഒരു ചരിത്രഗ്രന്ഥത്തിലും ഇതൊരു ഹിന്ദു- മുസ്ലിം ലഹളാണ് എന്ന പരാമര്‍ശമില്ല. പകരം, അധിനിവേശ- ജന്മിത്വ വിരുദ്ധ കലാപമായാണ് മിക്ക പഠനങ്ങളും വിലയിരുത്തുന്നത്.
ഒരു കലാപത്തെ വിലയിരുത്തേണ്ടത് അതിലെ പങ്കാളികളുടെ, കലാപകാരികളുടെ അനുഭവങ്ങളില്‍നിന്നും കാഴ്ചപ്പാടുകളില്നിന്നുമാണ് എന്നത് പ്രധാനപ്പെട്ട ഒരു ചരിത്രപാഠമാണ്. അത്തരം ചില രേഖകള്‍ നമ്മുടെ മുന്നിലുണ്ട്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 'ഹിന്ദു' പത്രത്തിന് എഴുതിയ കത്ത് അതില്‍ പ്രധാനമാണ്. അതില്‍, കലാപത്തിനിടയാക്കിയത് ജന്മിത്വമാണെന്നും ഇതൊരു മത കലാപമല്ലെന്നും കൃത്യമായി പറയുന്നുണ്ട്.
മലബാര്‍ കലാപത്തിനുമുമ്പ് അരങ്ങേറിയ അനവധി കലാപങ്ങളില്‍ ഒന്നായ, 1849ലെ മഞ്ചേരി കാര്‍ഷിക കലാപത്തില്‍, സമരനായകനായ 27 വയസ്സുള്ള ഹസന് മൊയ്തീന് ഗുരുക്കള്‍ കുന്നത്ത് ക്ഷേത്രച്ചുവരില്‍ ബാക്കിവെച്ച ചുരുള്‍ മറ്റൊരു പ്രധാന രേഖയാണ്. കലാപത്തിലെ പങ്കാളികളുടെ രേഖകളെയാണോ ബ്രിട്ടീഷ് കൊളോണിയല്‍ രേഖകളെയാണോ മലബാര്‍ കലാപത്തെ വിലയിരുത്തുമ്പോള്‍ ആധാരമായി എടുക്കേണ്ടത്?
മലബാര്‍ കലാപത്തെക്കുറിച്ചുള്ള പ്രഭാഷണ പരമ്പരയിലെ രണ്ടാം ഭാഗത്തില്‍, തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലെ മുന്‍ ചരിത്ര വിഭാഗം അധ്യക്ഷന്‍ ഡോ. പി.പി. അബ്ദുല്‍ റസാഖ്, കലാപകാരികള്‍ ബാക്കിവെച്ചുപോയ തെളിവുകളെയും രേഖകളെയും ആധാരമാക്കി വര്‍ത്തമാന കാല തമസ്കരണ ശ്രമങ്ങളെ പൊളിച്ചുകാട്ടുന്നു.
#SUBSCRIBE_NOW
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
Негізгі бет ബ്രിട്ടീഷ് റിപ്പോര്‍ട്ടുകളോ കലാപകാരികളുടെ രേഖകളോ? ഏതാണ് യഥാര്‍ഥ തെളിവ്? | ഭാഗം രണ്ട്
Пікірлер: 35