നരി തിന്നാൽ നന്നോ മനുഷ്യന്മാരെ!
.
റേഷനരിയുമായി വീട്ടിലേക്ക് മടങ്ങുകയാണയാൾ. വിശന്നാർത്തരായ മക്കളുടെയും ഭാര്യയുടെയും അടുത്ത് എത്രയും വേഗം എത്തിച്ചേരുകയാണ് അയാളുടെ ഏകലക്ഷ്യം. അധികകാതം സഞ്ചരിക്കേണ്ട വഴി വിട്ട് അയാൾ തിരഞ്ഞെടുക്കുന്ന മാർഗമാവട്ടെ നരിയുള്ള കാട്. യാത്രാമധ്യേ ആക്രമിക്കാനടുക്കുന്ന നരിയെ ബുദ്ധപ്രതിമയെറിഞ്ഞ് അയാൾ കൊല്ലുന്നു. അഹിംസയുടെ അടയാളമാണല്ലോ ബുദ്ധപ്രതിമ. തത്ത്വങ്ങളെ അക്ഷരംപ്രതി പ്രാവർത്തികമാക്കാൻ കഴിയാത്തതിൽ വിഷമിക്കുന്നവരെ കുറിച്ച് അല്പം നർമ്മം കലർത്തിയ ഒരു ചിന്ത പങ്കുവയ്ക്കുകയാണ് ഇടശ്ശേരി ഗോവിന്ദൻ നായർ.
.
#ബുദ്ധനും_ഞാനും_നരിയും
#മലയാളം #കവിത #ഇടശ്ശേരി
Негізгі бет ബുദ്ധനും ഞാനും നരിയും | ഇടശ്ശേരി |
Пікірлер: 10