#ദശപുഷ്പങ്ങൾ
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു.
ദശപുഷ്പം യഥാക്രമം :
1.കറുക
2.ചെറൂള
3.വിഷ്ണുക്രാന്തി
4.പൂവാംകുരുന്നില
5.മോക്ഷമി (മുയല്ച്ചെവി )
6.മുക്കുറ്റി
7.കയ്യോന്നി (കഞ്ഞുണ്ണി )
8.നിലപ്പന
9.ഉഴിഞ്ഞ
10.തിരുതാളി
Негізгі бет ദശപുഷ്പ്പം പാട്ടിലൂടെ ദേവസങ്കല്പവും ആരോഗ്യപരമായ ഗുണങ്ങളും അറിയാം / Dashapushpangal
Пікірлер: 134