രചന, സംഗീതം : അനിതാ ദേവി ജെ ഭദ്രേ ഭഗവതി ഭവ ഭയ ഹാരിണി
ഭക്താ ഭീഷ്ട സകല വര ദായിനി
ഭുവന പാലിനി ഭൂരി കൃപാ കരി
ഭൂതി ദായിനി വിശ്വ വിമോഹിനി
അഴലിൻ ആഴ കടലിൽ മുങ്ങി തളരുമ്പോൾ ജഗദീശ്വരി താവക
കഴലിണ മാത്ര മോരഭയം മർത്യന്
കര കയറാനൊരു പോതം നിത്യം
മന്ദ സ്മേര പ്രഭയാൽ മാമക മന്ദത നീക്കി മനോബലമരുളും
സുന്ദരി ഹിമഗിരി നന്ദിനി തായേ സന്തതം അറിവിൻ അമൃതായ് പെയ്യുക
ആത്മാവിൽ പരമാത്മനേ അറിയും അദ്ഭുത ജ്ഞാ ന ജ്യോതി തെളിക്കാൻ ആനന്ദാമൃത ധാര ചുരത്താൻ
അഖില ചരാചര മനസ്സേ അണയൂ
ഒന്നല്ലായിരം ആപദ് ഗണമതു മുന്നിൽ പെരുകും നേരത്തം ബെ
സ്മരണം താവക ചരണ യുഗം മേ കരണീയം ഞാൻ അറിവു ദേവി
Негізгі бет Музыка #Devisopanam
Пікірлер: 25