#ETTANGADI
ETTANGADI,A UNIQUE DISH TO MAKE OFFERINGS ON THIRUVATHIRA DAY
ധനു മാസത്തിലെ തിരുവാതിര . സുമംഗലികൾ നെടുമംഗല്യത്തിനു വേണ്ടിയും കന്യകമാർ സുമംഗലികൾ ആകാൻ വേണ്ടിയും ആണ് തിരുവാതിര നോമ്പ് അനുഷ്ടിക്കുന്നത്. തിരുവാതിര തലേന്ന് മകയിരം നാളിലെ "എട്ടങ്ങാടി " നിവേദ്യത്തോടെ ആണ് വ്രതാനുഷ്ടാനത്തിന്റെ തുടക്കം എന്ന് പറയാം
എട്ടങ്ങാടി
==========
കാച്ചിൽ
ചേന
ചെറുകിഴങ്ങ്
കൂർക്ക
ഏത്തക്കായ
ഇവയെല്ലാം ചതുര കഷ്ണങ്ങളായി വേവിച്ചെടുക്കുക. പണ്ടൊക്കെ
ഇവയെല്ലാം ചുട്ടെടുക്കുകയാണ് പതിവ്
കരിക്ക് ചെറിയ കഷ്ണങ്ങൾ ആക്കിയത്
കരിമ്പ് തൊലി കളഞ്ഞു ചെറു കഷ്ണങ്ങൾ ആക്കി എടുക്കുക
എള്ള് വറുത്തെടുക്കുക
ചെറുപയർ പരിപ്പ് വറുത്തെടുക്കുക
വൻപയർ വറുത്തെടുത്തു കുത്തി തൊലി കളഞ്ഞെടുക്കുക
ഇനി ഒരു ഉരുളിയിൽ ശർക്കര അല്പം വെള്ളം ചേർത്ത് തിളപ്പിച്ച് പാനി ആക്കി അതിലേക്കു ഈ കൂട്ടുകളെല്ലാം ചേർത്ത് യോജിപ്പിച്ച് എടുക്കുക.
ഇത് ഭഗവാനു എല്ലാ സ്ത്രീകളും ഒത്തൊരുമിച്ചു നേദിക്കും .
പിന്നെ രാവേറെ ചെല്ലുവോളം തിരുവാതിര കളി ആണ്. വെളുപ്പാൻകാലത്ത് ഒത്തൊരുമിച്ചു വെള്ളത്തിൽ പാട്ടും കുരവയും ആയി തുടിച്ചു കുളി. അപ്പോഴേക്കും തിരുവാതിര തൊഴാൻ നേരം പുലർന്നിട്ടുണ്ടാകും
An observance called Thiruvathira Noyambu is kept by women on this auspicious day, with the prayer to get good husbands ( of course the married ones pray for well being of their better halves :) ) . That day they wont take any rice meals.On Thiruvathira day at home we make a puzhukku called Thiruvathira Puzhukku with eight different tubers ,and another unique dish,also called ettangadi ('ettu' - is eight in Malayalam, angadi- shop in Malayalam where you get the tubers).
Негізгі бет എട്ടങ്ങാടിയും ധനുമാസത്തിലെ തിരുവാതിര മാഹാത്മ്യവും | Ettangadi, A Unique Thiruvathira Recipe
Пікірлер: 207