DINEESH VAKAYAD II ദിനീഷ് വാകയാടിൻ്റെ എൻ്റെ കേരളം എന്ന കവിത സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രദ്ധ ആകർഷിച്ചിരുന്നു. ഈ കവിത കൽക്കട്ട മലയാളികളിൽ ഏറെ പ്രിയങ്കരനും മാസ്മരിക ശബ്ദത്തിനുടമയും നല്ലൊരു കലാ ആസ്വാദകനുമായ ശ്രീ എൻ.പി. നായർ വളരെ മനോഹരമായ തൻ്റെ ആലാപന ശൈലിയിലൂടെ ആലപിച്ച് ജനഹൃദയങ്ങൾ കീഴടക്കിയിരുന്നു. ഈ കവിത സ്കൂൾ തല മത്സരങ്ങളിലും മറ്റും കുട്ടികൾ ആലപിയ്ക്കാറുണ്ട് എന്നറിയുന്നതിൽ വളരെ സന്തോഷം. എൻ.പി സാറിൻ്റെ സ്വരമാധുരിയിലുള്ള കവിത തന്നെ ഇവിടെ നിങ്ങൾക്കായ് സമർപ്പിയ്ക്കുന്നു. ചാനൽ ആദ്യമായി കാണുന്നവർ SUBSCRIBE ചെയ്യാൻ മറക്കരുതേ. ഒപ്പം BELL ബട്ടൻ അമർത്തിയാൽ ഇവിടെ UPLOAD ചെയ്യുന്ന വീഡിയോകളുടെ NOTlFlCATIONS അപ്പപ്പോൾ തന്നെ നിങ്ങളിലേയ്ക്കെത്തും. കവിത ഇഷ്ട്ടപ്പെട്ടാൽ നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും പ്രിയപ്പെട്ടവരിലേയ്ക്ക് ഷെയർ ചെയ്യാനും മറക്കരുതേ. കവിതയുടെ വരികൾ ഇതോടൊപ്പം ചേർക്കാം.
💕💕💕💕💕💕💕💕💕💕💕💕💕💕💕
എൻ്റെ കേരളം
...........................
പഴമക്കാർ പാടിടുന്നൂ
പരശുരാമൻ മഴുവെറിഞ്ഞ്
തീർത്തതാണെൻ കേരളം...
'ഗാമ' വന്ന് കാല് കുത്തിയ
നാടിതെൻ്റെ കേരളം!
സഹ്യസാനു പുണർന്നു നില്ക്കും
വശ്യനാടെൻ കേരളം
വഞ്ചിപ്പാട്ടിൻ ലയതരംഗം
തുയിലുണർത്തും കേരളം
ഓണപ്പാട്ടിൻ പൂവിളിയിൽ
കളമൊരുക്കും കേരളം പൂ-
ക്കളമൊരുക്കും കേരളം!
കളകളം പാടിയൊഴുകും
പുഴകളുണ്ടെൻ നാട്ടിലായ്
അറബിക്കഥകൾ ചൊല്ലിനിൽക്കണ
അറബിക്കടലുണ്ടരികിലായ്!
കാടും തോടും ഇടവഴികളും
ഏറെയുള്ളതെൻ കേരളം
പുഞ്ചക്കൊയ്ത്തിനൊരുങ്ങിനിൽക്കും
പാടമുണ്ടെൻ നാട്ടിലായ്!
ലോകഹൃത്തിലിടം പിടിച്ച
കഥകളിപ്പുര കേരളം....
കളരിപ്പയറ്റിൻ ചടുലചലനം
നെഞ്ചിലേറ്റും കേരളം!
ഹിന്ദു, മുസൽമാൻ കൃസ്ത്യാനി
സോദരർ ഇവിടെന്നുമേ..
നന്മകൾ വിളയുന്നിടം
ഇത് ദൈവസ്വന്തമാമിടം!
പൂരവും തെയ്യങ്ങളും
നിറഞ്ഞു തുള്ളും കേരളം
മനസ്സിനാനന്ദമാമിടം
മറുനാട്ടുകാർക്കും പ്രിയതരം!
സാക്ഷരതയിലെന്നും നമ്മൾ
മുന്നിലുണ്ടൊന്നാമതായ്
കരളുരുക്കും സ്നേഹവുമായ്
മുന്നിലുണ്ടൊന്നാമതായ്!
കാത്തുരക്ഷിച്ചീടണം
നാടിൻ്റെ പൈതൃകക്കാഴ്ചകൾ
ഏറെയുണ്ടിനിയും നമുക്കീ
നാടിൻ ഗീതികൾ പാടിടാൻ!!
രചന : ദിനീഷ് വാകയാട്
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Негізгі бет എൻ്റെ കേരളം||Ente Keralamll മലയാള കവിത by DINEESH VAKAYAD & NP NAlR KOLKATHA
Пікірлер: 106