എം.സി.എയ്ക്ക് ഫസ്റ്റ് ക്ളാസിന് മുകളില്‍ മാര്‍ക്കും വാങ്ങി ജര്‍മനിയില്‍ ജോലിയും സെറ്റാക്കി പറക്കാനൊരുങ്ങുമ്പോഴാണ് എബിന്റെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞ് കൊവിഡും ലോക്ക്ഡൗണും വന്നത്. ജര്‍മനിയില്‍ കിട്ടുന്നത് എന്തുകൊണ്ട് വീട്ടില്‍ ഇരുന്ന് സമ്പാദിച്ചു കൂടെന്ന ചിന്തയിലാണ് എബിന് കാന്താരി തൈ വളര്‍ത്താന്‍ തുടങ്ങിയത്. കാന്താരി തൈ വിറ്റ് കീശ നിറക്കുന്ന പൊടിമീശക്കാരനാണ് ഇപ്പോള്‍ കണമലയിലെ താരം.കണമല കൊല്ലമലയില്‍ എബിന് കെ.തോമസിന്റെ (24) കാന്താരിത്തൈ തേടി വിളിയെത്തുകയാണ്. കണമല സഹകരണ ബാങ്കിന്റെ കാന്താരി വിപ്ളവം പദ്ധതിയാണ് എബിന് തുണയായത്. 250 രൂപ തറവിലയില്‍ ബാങ്ക് കാന്താരി ഏറ്റെടുത്തപ്പോള്‍ വളര്‍ത്താന്‍ ആവശ്യക്കാരേറി. കാട്ടുമൃഗങ്ങളുടെ ശല്യംമൂലം ഒരു കൃഷിയും പച്ചപിടിക്കാത്ത കണമലക്കാര്‍ക്ക് കാന്താരികൃഷി പുത്തന്‍ വരുമാനമായപ്പോള്‍ തൈകകള്ക്കായി ഡിമാന്‍ഡ്. ഒരു തൈക്ക് അഞ്ച് രൂപ. ഇതുവരെ വിറ്റത് 30,000 തൈകള്‍. വിവരമറിഞ്ഞ് വിവിധ ജില്ലകളില്‍ നിന്ന് വിളിയെത്തി. ഇപ്പോള്‍ ഒരു ലക്ഷത്തോളം തൈകളുടെ ഓര്‍ഡര്‍ പെന്‍ഡിംഗിലാണ്. ആവശ്യത്തിനുള്ളത് വളര്‍ത്താന്‍ പറ്റാത്തതിന്റെ വിഷമം മാത്രമേയുള്ളൂ. ഡിമാന്‍ഡ് കണ്ടറിഞ്ഞ് അച്ഛന് തോമസും, അമ്മ ജെസിയും, സഹോദരി എയ്ഞ്ചലും ബന്ധു മോളിയുമൊക്കെ തൈവളര്ത്താനൊപ്പം കൂടി. പഴുത്ത കാന്താരിയില്‍ നിന്ന് അരി വേര്‍തിരിച്ച് നന്നായി കഴുകി എരിവ് കളയും. ഡിഷില്‍ നനച്ച മണ്ണില്‍ ചാണകപ്പൊടിയും ചേര്‍ത്ത് വിത്തിട്ടാല്‍ 10 ദിവസത്തിനുള്ളില്‍ മുളപൊന്തും. അഞ്ച് ദിവിസത്തിനുള്ളില് മണ്ണും ചാണകപ്പൊടിയും നിറച്ച കൂടയിലേയ്ക്ക് തൈ പറിച്ചു നടാം. 35 ദിവസത്തോളം കൈക്കുഞ്ഞിനെപ്പോലെ പരിപാലിച്ച് കൈമാറും. നാട്ടില്‍ മാത്രമല്ല അടൂര്‍, വെഞ്ഞാറമ്മൂട് , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ തൊടികളില്‍ എബിന്റെ കാന്താരിത്തൈ തളിരിട്ടു തുടങ്ങിയിട്ടുണ്ട്.
- Күн бұрын
Ebin, a young man who sells tabasco pepper seedlings and fills his pockets | Kanamala, Kottayam
- Рет қаралды 115,855
Пікірлер: 129