കോട്ടയം ജില്ലയിൽ പാലാ അളനാട് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തലമുറകളായി പാടി വരുന്ന കീർത്തനം ആണ് ഇത്. ഇതിന്റെ രചയിതാവ് ആരാണെന്ന് ഇനിയും വെളിപ്പെട്ടിട്ടില്ല.
സംഗീതം, ആലാപനം:: ഏലൂർ ബിജു
ക്യാമറ :: ജോമോൻ
സംവിധാനം:: രമേഷ് തേലക്കാടൻ
എഡിറ്റിംഗ് ::രതീഷ് രഞ്ജു
ചേങ്ങില :: രാംകുമാർ ആർ.നായർ.
നന്ദി :: ശ്രീ ദിലീപ് നമ്പൂതിരി, കുരു പ്പക്കാട്ട് മന.
ശ്രീ രവീന്ദ്രൻ നായർ, കൊച്ചുവെളിയത്ത്.
ശ്രീ പ്രഭാകര കൈമൾ, വല്യാത്ത്.
ശ്രീ അരുൺകുമാർ (ബിജു ) കൊച്ചുവെളിയത്ത്.
ധ്യാന ശ്ലോകം.
കാർമേഘത്തോടൊത്ത
നൽ തനുവതിൽ പീതാംബരം ചാർത്തിയങ്ങാമോദം
കലരുന്ന
ചാരു മുരളീ നാദത്തോടും കൂടവേ
ക്ഷേമത്തെ നിരവൽകരിച്ചു
സകലതും നൽകുന്ന നന്ദാത്മജൻ കാമത്തെ നിറവേറ്റിടട്ടെ നിതരാം ഞങ്ങൾക്ക് സൽമംഗളം.
കീർത്തനം.
കാരുണ്യാംബുധേ ഗോവിന്ദാ
കാർമുകിൽ വർണാ
കാണേണം സദാ തിരുമെയ് (2)
കല്യാണാലയാ നിന്റെ കണ്മുന തെല്ലുകൊണ്ടു (2)
കണ്ടുകൊള്ളണമേ മനോഹര തെല്ലുമേ മടിയാതെ മാധവാ
കാരുണ്യാംബുധേ....
ആധി പൂണ്ടുഴന്നീടുമെൻ
മാനസമിന്നു
മാധവാ കനിവോടിന്നു (2)
ബോധമുറ്റുണർന്നു നിൻ ചെന്തളിർ പദയുഗ്മേ
ബോധകാ വസു ദേവജാ ബല സോദരാ കനിവോടു ചേർത്തു വെയ്(2)
കാരുണ്യാംബുധേ.....
ആശാ കേശവാ പാരം
നിൻ തിരു ലോകം
കേശീമാഥനാ കാണുവാൻ(2)
ഈശാ നിത്യവും പാദം
സാദരം വണങ്ങുന്നേൻ
ആശു നീ തവ ലോകമേകുക പ്രീതിദാ കരുണാകരാ ജയാ(2)
കാരുണ്യാംബുധേ.....
സന്താപാതുരമായ സിന്ധുവിൽ വീണു സന്തതമഴൽ പൂണ്ടോരോ (2)
ചിന്താചഞ്ചലം പോക്കി ബന്ധു വാമനനിന്നു (2)
ചന്തമോടളനാടമർന്നൊരു
തമ്പുരാൻ ജഗദീശ്വരൻ തുണ (2)
കാരുണ്യാംബുധേ......
Негізгі бет Музыка #Eloor
Пікірлер: 45