🕉️ അമ്മൻ തുണൈ 🙏
എരവത്തൊടി എന്ന ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത് കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ തിരുവില്വാമല ഗ്രാമപഞ്ചായത്തിലാണ്,
🌴🌾 🌳 🌿
എല്ലാവർഷവും മാരിയമ്മൻ പൂജ മഹോത്സവം അതിഗംഭീരമായി തന്നെ ആഘോഷിച്ചു വരുന്നു,
🎋🎇🎆
ഇതിലെ പ്രസിദ്ധമായ ഒരു ചടങ്ങാണ് തന്നെയാണ് സത്യ കുംഭം എഴുന്നെള്ളിക്കുന്നത്,
എരവത്തൊടിയിൽ നിന്നും ഏകദേശം 3 കിലോമീറ്റർ അകലെയുള്ള ഭാരതപ്പുഴയിൽ നിന്നാണ് സത്യകുംഭം എഴുന്നെള്ളിക്കുന്നത്.
കിഴക്ക് മാരിയമ്മൻകോവിൽ(1കുംഭം),
പടിഞ്ഞാറെ മാരിയമ്മൻകോവിൽ(1കുംഭം),
പുതുക്കോവിൽ കാമാക്ഷി മാരിയമ്മൻ കോവിൽ( 2 കുംഭം)
എന്നിങ്ങനെ 4 കുംഭങ്ങളാണ് ഭാരതപ്പുഴയിൽ നിന്നും ഏഴുന്നെള്ളിക്കുന്നത് ,
കുംഭം തയ്യാറാക്കുന്നതിലെ ആദ്യ ചടങ്ങ് അമ്പലത്തിലെ പൂജാരിമാരുടെ സാന്നിധ്യത്തിൽ നിളയിൽ കുളിച്ചതിനു ശേഷം, കുംഭ (കുംഭകുടം) ത്തിൽ ഭാരതപ്പുഴയിലെ ജലം നിറച്ചു കൊണ്ടുവരുന്നതാണ്,
അതുകഴിഞ്ഞ് ആചാരപരമായ പൂജയ്ക്ക് ശേഷം നാട്ടുകാർ കുംഭംത്തിൽ ( കുംഭ കുടത്തിൽ) പൈസ ഇടുകയും, തുടർന്ന് കുംഭം അലങ്കരിക്കാൻ തുടങ്ങുകയും ചെയ്യുന്നു,
കുംഭം അലങ്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് വേപ്പില തന്നെയാണ്, 🌿
കൂടാതെ മുല്ലപ്പൂ,ജമന്തി,അരളി, ചെണ്ടുമല്ലി
🌷🪷🌺🌼🌺🪻 പിന്നെ മാരിയമ്മന്‍ വളരെ ഇഷ്ടപ്പെട്ട മരികൊഴുന്ത് എന്നിങ്ങനെ പല വർണത്തിലുള്ള പൂമാലകളെല്ലാം ചേർത്ത് ഭംഗിയായി അലങ്കരിക്കുന്നു.
കൂടാതെ കഠിന വ്രതം അനുഷ്ടിച്ച് ഭക്തർ എടുക്കുന്ന പൂചട്ടി ( അഗ്നിതാലം),
മാരിയമ്മനെ പുകഴ്ത്തി പാടുന്ന ഉടുക്ക് പാട്ട്, 🎼
പിന്നെ കരകാട്ടം 🎷
എന്നിവയെല്ലാം
ഈ കുംഭം എഴുന്നെള്ളിപ്പിൻ്റെ
മാറ്റ് കൂട്ടുന്ന ഒന്ന് തന്നെയാണ്✨
THANKS
________________
ABIRAM
AKASH
RAJU
Rajendran
special thanks
_______________
Mariyamman pooja committee
Suresh Kumar senapathi
Негізгі бет Eravathody Mariyamman Pooja 2024 - Day -1 കുംഭം ഏഴുന്നെള്ളിപ്പ് 🙏
Пікірлер: 7