കെ.എസ്.ആർ.ടി.സി യും പെട്രോനെറ് എൽ.എൻ.ജി യുമായി കൈകോർത്തുകൊണ്ട് എൽ.എൻ.ജി യിൽ ഓടുന്ന എ.സി.ബസ് ആദ്യമായി തിരുവന്തപുരത്തുനിന്നും എറണാകുളത്തേയ്ക്കും ,എറണാകുളത്തുനിന്നും കോഴിക്കോടേയ്ക്കുമായി രണ്ടു ബസ്സുകൾ മുന്ന് മാസത്തേയ്ക്ക് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുന്നതിന്റെ ഉത്ഘാടനം ബഹുമാനപ്പെട്ട ഗതാഗത വകുപ്പുമന്ത്രി ശ്രീ. ആന്റണി രാജു 21 /06 /2021 ഉച്ചക്ക് 12.30 മണിക്ക് KSRTC യുടെ തമ്പാനൂർ ബസ് ടെർമിനൽ പരിസരത്തുവച്ചു നിർവഹിച്ചു .പ്രസ്തുത ചടങ്ങിൽ KSRTC ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. ബിജു പ്രഭാകർ , പെട്രോനെറ് എൽ.എൻ.ജി ലിമിറ്റഡ് വൈസ് പ്രസിഡന്റ് യോഗാനന്ദ റെഡ്ഢി , KSRTC എക്സിക്യൂട്ടീവ് ഡയറക്ടർ ജി.അനിൽകുമാർ ,തൊഴിലാളി ഉണഷൻ നേതാക്കളായ വി.ശാന്തകുമാർ ,ഡി.അജയകുമർ , കെ.ൽ. രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരം ഒരു സംരംഭം. എൽ.എൻ.ജി ബസ്സുകളുടെ ഓട്ടം വിജയകരമായാൽ അടുത്തവർഷം ഇത്തരത്തിലുള്ള 400 ബസുകൾ നിറത്തിൽ ഇറക്കാനാണ് KSRTC യുടെ ലക്ഷ്യമെന്ന് മന്ത്രി
പറഞ്ഞു.എ.സി ലോഫ്ളോർ ബസുകളുടെ നിരക്കാണ് എൽ.എൻ.ജി ബസിലും ഈടാക്കുക .ബസിൽ ഇന്ധനം നിരക്കുന്നതിനായി ആലുവ , ഏറ്റുമാനൂർ, പാപ്പനംകോട് , വെള്ളറട എന്നിവിടങ്ങളിലെ സാധ്യത പരിശോധിക്കുന്നതിക്കാൻ പെട്രോനെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Негізгі бет FIRST L. N. G. BUS IN KSRTC /INAUGURALFUNCTION AT THAMPANOOR KSRTC BUS TERMINAL/TVM ON 21/06/2021
Пікірлер: 5