ഗൂഡല്ലൂർ - കാടും കുന്നുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മനോഹരമായ ഹിൽസ്റ്റേഷൻ.
Gudalur Tourists Places:-
സൂചിപ്പാറ
നീഡിൽ റോക്ക് വ്യൂ
പൈക്കര ഡാം
നടുവട്ടം
വേട്ടേക്കരൻ ക്ഷേത്രം
നമ്പാലക്കോട്
ഗൂഡല്ലൂർ - നീലഗിരിയുടെ തോഴി തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലെ ഒരു മലയോര പട്ടണമാണ് ഗൂഡല്ലൂർ. ഇതേ പേരിലുള്ള താലൂക്ക്, മുനിസിപ്പാലിറ്റി, നിയമസഭാ മണ്ഡലം എന്നിവയുടെ ആസ്ഥനമാണ് ഗൂഡല്ലൂർ. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള വഴിയിൽ സ്ഥിതി ചെയ്യുന്ന ഏറെ മനോഹരവും സുഖകരമായ കാലാവസ്ഥയുമുള്ള സ്ഥലമാണിത്. കാടും കുന്നുകളും തേയിലത്തോട്ടങ്ങളും നിറഞ്ഞ മനോഹരമായ ഹിൽസ്റ്റേഷൻ.
ഇന്ത്യയുടെ ആദ്യത്തെ ബയോസ്ഫിയർ റിസർവായ നീലഗിരിയുടെ കളിക്കൂട്ടുകാരിയാണ് ഗൂഡല്ലൂർ പട്ടണം. മൈസുരു, ഊട്ടി, വയനാട്, കോഴിക്കോട്, നിലമ്പൂർ എന്നീ ഭാഗങ്ങളിലേക്കുള്ള പാതകൾ സംഗമിക്കുന്ന സ്ഥലമായതിനാൽ ഗൂഡല്ലൂർ എന്ന പേര് അന്വർഥമാണ്. തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലാണ് ഈ പട്ടണം.
#gudalur #Travel #SouthIndia #keralatourism #ooty #mmtravelguide
Негізгі бет Ойын-сауық ഗൂഡല്ലൂർ | Gudalur | Gudalur Tourist Places | Ooty Tourist Places | Travel Video | MM Travel Guide
Пікірлер: 9