ഗ്ലാസ്സ് വിൻഡോ ചതിച്ചു! പാലക്കാട് നിന്നും ഒരു KSRTC സൂപ്പർഫാസ്റ്റ് യാത്ര #ksrtc #palakkad #travel
കുറേ നാളുകൾക്കു ശേഷം പാലക്കാട് നിന്നും ഒരു KSRTC യാത്ര! പാലക്കാട് നിന്നും തിരുവനന്തപുരത്തേക്കുള്ള RPC 208 എന്ന പഴഞ്ചൻ സൂപ്പർഫാസ്റ്റിലായിരുന്നു എന്റെ യാത്ര. പാലക്കാട് to തൃശ്ശൂർ 92 രൂപയാണ് ചാർജ്ജ്. ചൂടെന്നു പറഞ്ഞാൽ ഭയങ്കര ചൂട്. കാറ്റിനു പോലും കനത്ത ചൂട്. ബസ്സുകൾക്ക് ഷട്ടർ മാറ്റി ഗ്ലാസ്സ് വിൻഡോകൾ ഇടുന്നത് ഒരു മണ്ടൻ തീരുമാനമായാണ് എനിക്ക് തോന്നുന്നത്. പഴയ ഷട്ടർ ബസ് ആയിരുന്നെങ്കിൽ ഇത്രയും ചൂട് ഉണ്ടാകില്ലായിരുന്നു. ഈ ബസ്സിന്റെ ഗ്ലാസ്സ് വിൻഡോകളാണെങ്കിൽ യാത്രയിലുടനീളം കടകടാ ശബ്ദത്തിൽ കിടന്ന് അടിക്കുകയായിരുന്നു. എന്തായാലും ഹൈവേയിലൂടെ മറ്റു ബസ്സുകളെയെല്ലാം ഓട്ടത്തിൽ തോൽപിച്ച് ഡ്രൈവർ ചേട്ടൻ വൈകാതെ തന്നെ തൃശ്ശൂരിൽ എത്തിച്ചു. അങ്ങനെ ഒരു ആനവണ്ടി സൂപ്പർഫാസ്റ്റ് യാത്രയ്ക്ക് പരിസമാപ്തി കുറിച്ചു .
*** Follow us on ***
Facebook - / prasanthparavoor01
Instagram - / prasanth.paravoor
Twitter - / p_paravoor
For Business Enquiries, Mail to : prasanthparavoor007@gmail.com
Негізгі бет ഗ്ലാസ്സ് വിൻഡോ ചതിച്ചു! പാലക്കാട് നിന്നും ഒരു KSRTC സൂപ്പർഫാസ്റ്റ് യാത്ര
Пікірлер: 8