ഈ മാസം 21 മുതൽ കൊട്ടിയൂര്‍ വൈശാഖ മഹോത്സവം( കൊട്ടിയൂർ ഉത്സവം ) ആരംഭിക്കും. 28 ദിവസം നീണ്ട് നിൽക്കുന്ന ഉത്സവം ജൂണ്‍ 17ന് അവസാനിക്കും.
മെയ് 16 ന് നീരെഴുന്നെളളത്ത്, 21 ന് നെയ്യാട്ടം, 22ന് ഭണ്ടാരം എഴുനെളളത്ത്, 29ന് തിരുവോണം ആരാധന - ഇളനീര്‍വെപ്പ്, 30 ന് ഇളനീരാട്ടം - അഷ്ടമി ആരാധന, ജൂണ്‍ രണ്ടിന് രേവതി ആരാധന, ആറിന് രോഹിണി ആരാധന, എട്ടിന് തിരുവാതിര ചതുശ്ശതം, ഒമ്പതിന് പുണര്‍തം ചതുശ്ശതം, 11ന് ആയില്യം ചതുശ്ശതം, 13ന് മകം കലം വരവ്, 16ന് അത്തം ചതുശ്ശതം വാളാട്ടം കലശപൂജ, 17ന് തൃക്കലശാട്ട് എന്നിവയാണ് കൊട്ടിയൂര്‍ വൈശാഖ മഹോത്സവത്തിൻ്റെ ഭാഗമായുള്ള പ്രധാന ചടങ്ങുകൾ.
കൊട്ടിയൂർ വൈശാഖ മഹോത്സവം സ്ത്രീ പ്രവേശനം
മെയ് 22ന് അര്‍ധരാത്രി ഭണ്ഡാരം അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിന് മുമ്പും ജൂണ്‍ 13ന് മകം നാള് ഉച്ചശീവേലിക്ക് ശേഷവും സ്ത്രീകള്‍ക്ക് അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം ഉണ്ടായിരിക്കില്ല.
അതായത് ഭണ്ഡാരം എഴുന്നള്ളത്ത് കഴിഞ്ഞാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശിക്കുവാൻ കഴിയുക. തുടർന്ന് ജൂൺ 13 മകം കലം വരവ് ദിവസം വരെ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിൽ പ്രവേശിക്കാം. കൊട്ടിയൂർ വൈശാഖ ഉത്സവം
കണ്ണൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന കൊട്ടിയൂർ ക്ഷേത്രത്തിൽ ഇടവത്തിലെ ചോതി നക്ഷത്രം തൊട്ട് മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയുള്ള
ചടങ്ങുകൾ
ശങ്കരാചാര്യരാണ് ക്ഷേത്രത്തിലെ ഉത്സവചിട്ടകൾ ഏകീകരിച്ചത്.
മേട മാസം വിശാഖം നാളിൽ ഉത്സവത്തെകുറിച്ച് ആലോചിക്കുന്നതിന് ഇക്കരെ കൊട്ടിയൂരിൽ പ്രാക്കൂഴം കൂടും. കൂടാതെ കൊട്ടിയൂരിൽ നിന്ന് പതിമൂന്നു കിലോമീറ്റർ അകലെയുള്ള മണത്തണയിലെ ശ്രീപോർക്കലി ക്ഷേത്രത്തിനു അടുത്തുള്ള ആയില്യർ കാവിലും ആലോചന നടക്കും.
ഇരുപത്തിയെട്ടു ദിവസം നീളുന്ന വൈശാഖ ഉത്സവം തീരുമ്പോൾ പൂജകൾ മുഴുവനാകരുതെന്നാണ് വൈദികവിധി. ഉത്സവം തുടങ്ങുന്നത് കഴിഞ്ഞ കൊല്ലം മുഴുവനാകാതിരുന്ന പൂജകൾ പൂര്ത്തിയാക്കിക്കൊണ്ടാണ്.
നീരെഴുന്നള്ളത്ത് സംഘം ഇക്കരെ കൊട്ടിയൂരിൽനിന്ന് പടിഞ്ഞീറ്റ നമ്പൂതിരിയുടെയും സമുദായി ഭട്ടതിരിപ്പാടിന്റെയും നേതൃത്വത്തിൽ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് മന്ദഞ്ചേരിയിലെ കൂവപ്പാടത്ത് എത്തും. ഒറ്റപ്പിലാൻ എന്ന കുറിച്യസ്ഥാനികൻ, ജന്മാശാരി, പുറംകലയൻ എന്നീ അവകാശികൾ അവിടെ കാത്തുനിൽക്കും. കൂവയില പറിച്ചെടുത്ത് ബാവലിയിൽ സ്നാനം നടത്തി കൂവയിലയിൽ ബാവലിതീർഥം ശേഖരിച്ച് അക്കരെ ദേവസ്ഥാനത്ത് എത്തും. ബാവലിതീർഥം സ്വയംഭൂവിലും മണിത്തറയിലും തളിച്ച് ശുദ്ധിവരുത്തും.
കുറിച്ച്യരുടെ വാസസ്ഥമായി മാറിയ കൊട്ടിയൂരിൽ ഒരിക്കൽ ഒരു കുറിച്ച്യയുവാവ് തന്റെ അമ്പിന്റെ മൂർച്ചകൂട്ടാനായി അവിടെ കണ്ട ശിലയിൽ ഉരച്ചപ്പോൾ ശിലയിൽ നിന്ന് രക്തം വാര്‍ന്നു . അത് അറിഞ്ഞെത്തിയ പടിഞ്ഞീറ്റ നമ്പൂതിരി കൂവയിലയിൽ കലശമാടിയെന്നാണ് ഐതിഹ്യം. .
ഇടവത്തിലെ ചോതി നാളിൽ നടക്കുന്ന നെയ്യാട്ടത്തോടെയാണ് ഉത്സവം ആരംഭിക്കുന്നത്. അന്നു സന്ധ്യയോടെ വയനാട്ടിലെ മുതിരേരിക്കാവിൽ നിന്നു വാൾ എഴുന്നള്ളത്ത് ഇക്കരയിലെത്തും. സംഹാരരുദ്രനായ വീരഭദ്രൻ ദക്ഷന്റെ ശിരസ്സറുത്ത ശേഷം ചുഴറ്റിയെറിഞ്ഞ വാൾ ചെന്നു വീണ സ്ഥലമാണ് മുതിരേരി എന്നാണ് വിശ്വാസം.
കുറ്റിയാടി ജാതിയൂർ മഠത്തിൽ നിന്നുള്ള അഗ്നിവരവ് പിന്നെയൊന്ന്. വാൾ ഇക്കരെ ക്ഷേത്രത്തിൽ വച്ചശേഷം പടിഞ്ഞാറ്റെ നമ്പൂതിരിയുടെ നേതൃത്വത്തിൽ അഗ്നി അക്കരെ ക്ഷേത്രത്തിലേക്ക് കൊണ്ടു പോകും. അക്കരെ ക്ഷേത്രത്തിൽ 5 കർമ്മി്കൾ ചേർന്ന് പാതിപൂണ്യാഹം കഴിച്ച് ചോതി വിളക്ക് തെളിയിക്കും.ചോതി വിളക്ക് തയ്യാറാക്കുന്നത് മൂന്നു മൺതാലങ്ങളിൽ നെയ്യ് ഒഴിച്ചാണ് . രാവിലെ കോട്ടയം എരുവട്ടിക്ഷേത്രത്തിൽനിന്നു് ഇതിനു വേണ്ട എണ്ണയും വിളക്കുതിരിയും കൊണ്ടുവരും. ഈ ചടങ്ങ് കഴിഞ്ഞാൽ “നാളം തുറക്കൽ എന്ന ചടങ്ങാണ് .ഉത്സവം തുടങ്ങുന്നത് അഷ്ടബന്ധം നീക്കികൊണ്ടാണ്, ുതഷയാഗം നടന്ന സ്ഥലമാണ് കൊട്ടീയൂർ എന്നാണ് വിശ്വാസം. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. #Kottiyoorlatest#kottiyoortemplelatestvideo#kottiyoortemplelatestnews#kottiyyortemplelatestvideo#latestvideokottiyoortemole#mustvisittemple#kottiyoor #kottiyoortemplekannur#temple #temples #templesofindia #templesofkerala #templesifkannur#kottiyoortemple#akkarekottiyoor#ikkarekottiyoor#kottiyoortemople#heavyblockunkottiyoor#kottiyoortemple #kottiyoor #kottiyoorhisory#temples #templesofindia #templesofkerala #templesoftamilnadu #templesofsouthindia #templeshorts #mustvisitplacesinindia #mustvisittemplesinindia#mystvisittemolesinkerala#keralatemples #keralatemplefestival #templsfestival#kottiyoortemplefestival#rainytemole#rainfestival #elephants #elephant #elephantintemple#templeelephant#kottiyoor #kottiyoortemple #kottiyoortemplewlephants#kottiyoorelephants #kottiyoor #kottiyoortemplekannur#temple #temples #templesofindia #templesofkerala #templesifkannur#kottiyoortemple#akkarekottiyoor#ikkarekottiyoor#kottiyoortemople#heavyblockunkottiyoor #kottiyoortemple #kottiyoorulsavam2023#oodapoovu#kottiyoorodapoovu#kottiyoortempleodapoovu#akkarekottiyoor #ikkarekottiyoor#elephant #kottiyoortemple #kottiyoor #elephants #akkarekottiyoor #ikkarekottiyoor #mahadeva #kottiyoormahadevatemple#kottiyoortemple #kottiyoor #kottiyoorvaisakhamaholsavam2024#
Негізгі бет ഇക്കരെ കൊട്ടിയൂർ |കൊട്ടിയൂർ വൈശാഖ മഹോത്സവം2024 KOTTIYOOR TEMPLE VAISAKA MAHOLSAVAM |IKKARE KOTTIYOOR
Пікірлер