പതിറ്റാണ്ടുകള്‍ നീണ്ട കുടിയേറ്റചരിത്രമുള്ളവര് ആണ് ഇന്ത്യക്കാര്‍. ജോലി തേടിയുള്ള യാത്രകള്‍ ആയി തുടങ്ങിയ ഈ യാത്രകള്‍ പിന്നീട് ഉന്നത പഠനത്തിനും ഉയര്‍ന്ന ജീവിത നിലവാരവും പ്രതീക്ഷിച്ചായി. പണ്ട് പഠിത്തം കഴിഞ്ഞ് നേരെ ഗള്ഫിലേക് ജോലി തേടി പോകുന്ന രീതി മാറി ഇപ്പോള്‍ യൂറോപ്യന രാജ്യങ്ങള്‍ ആണ് നിലവിലം ട്രന്റ്. ഈ പട്ടികയില്‍ ഏറ്റവും ഒടുവില്‍ കൂടുതല്‍ ചര്‍ച്ചയായ രാജ്യമായിരുന്നു കാനഡ. ഇന്ത്യയില്‍ നിന്ന് ലക്ഷക്കണക്കിന് പേരാണ് വിദ്യാര്‍ഥി വിസയില്‍ എത്തി വര്‍ക്ക് പെര്‍മിറ്റ് നേടുക, പിന്നീട് സ്ഥിരതാമസ പെര്‍മിറ്റ് സ്വന്തമാക്കുക, ഈ നിലയിലായിരുന്നു കാനഡ ഇന്ത്യക്കാര്‍ക്ക് പ്രിയപ്പെട്ട സ്ഥലമായി മാറിയത്. ഏറ്റവും എളുപ്പത്തില്‍ പൗരത്വം ലഭിക്കുമെന്ന സാഹചര്യവും ഇന്ത്യക്കാര്‍ക്ക് കാനഡ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍അമേരിക്കന്‍ രാജ്യങ്ങളോടുള്ള താത്പര്യം വര്‍ധിപ്പിച്ചു. എന്നാല്‍, കാനഡയില്‍ നിന്നും ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കാനഡയിലെ ഉയര്‍ന്ന പ്രോപ്പര്‍ട്ടി നിരക്കുകള്‍, തൊഴില്‍ സാഹചര്യങ്ങളുടെ ഇടിവ്, വര്‍ധിക്കുന്ന കുറ്റകൃത്യങ്ങള്‍, ജീവിത ചെലവില്‍ വന്ന വര്‍ധന എന്നിവ കാനഡയെ സമീപകാലത്ത് ഒരു ദുഃസ്വപ്നമായി മാറ്റുകയാണ്. താത്കാലിക താമസക്കാരുടെയും കുടിയേറ്റക്കാരുടെയും എണ്ണത്തിലുണ്ടായ വര്‍ധന കാനഡയില്‍ തൊഴില്‍ രഹിതരുടെ എണ്ണം വര്‍ധിക്കുന്നതിലേക്കാണ് വഴിവച്ചത്.
#canada #deportation #indianstudents
Негізгі бет ഇനി കാനഡയിലേക്ക് പറക്കണ്ട, സ്വപ്നങ്ങള്‍ക്ക് വിരാമം, വലഞ്ഞ് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ | Canada
Пікірлер: 250