ഈശോ നാഥാ കനിയണമേ ...
സുറിയാനി സഭാ പിതാവായ മാർ അപ്രേം രചിച്ച ഉറങ്ങുന്നതിനു മുൻപുള്ള നിദ്രാഗീതം. പൗരസ്ത്യ സുറിയാനി ആരാധനാ പാരമ്പര്യത്തിലെ സൂബാആ നമസ്കാരത്തിൽ നിന്ന്...
Download Mp3 & Karaoke: drive.google.com/drive/folder...
ഈശോ നാഥാ കനിയണമേ
അന്‍പൊടു പ്രാര്‍ത്ഥന കേള്‍ക്കണമേ
നിന് നിക്ഷേപത്തില്‍ നിന്നും
പാപപ്പൊറുതിയുമേകണമേ
നിദ്രവെടിഞ്ഞാ തിരുമുന്പില്
കാതോര്ത്തണയാന് കനിയണമേ
എന്നെയുറക്കം പുല്കിടുകില്
പാപവിഹീനവുമാക്കിടണേ
അറിവൊടു പാപം ചെയ്തിടുകില്‍
കനിവൊടു നീ ക്ഷമയേകണമേ
നിദ്രയിലടിയന് പിഴചെയ്താല്‍
പാപവിമോചനമേകണമേ
നിന് വിനയത്തിന് സ്ലീവായാല്‍
ശാന്തിയിലെന്നെയുറക്കണമേ
ദുഃസ്വപ്നങ്ങളില്‍ നിന്നെന്നെ
എന്നും കാത്തരുളീടണമേ
നാഥാ ഇന്നീ രാത്രിയിതില്
സുഖനിദ്രയില്‍ ഞാന്‍ മുഴുകുമ്പോള്‍
ദുഷ്ടകരങ്ങളില്‍ നിന്നെന്നെ
സദയം രക്ഷിച്ചീടണമേ
കര്‍ത്താവേ എന്‍ നിദ്രയില്‍ നിന്
തിരുനിണമെന്നെ പൊതിയട്ടെ
ഞാന്‍ കൈക്കൊണ്ടൊരു തിരുമെയ്യെന്
ദുഷ്ടവികാരമകറ്റട്ടെ
എന്നെ മനഞ്ഞ കരത്താല്‍ നീ
പൊതിയണമെന്നെയുമതുപോലെ
എൻ്റെയുറക്കം തിരുമുന്പില്
പരിമള ധൂപമതാകട്ടെ
നിന് മാതാവിന് പ്രാര്‍ത്ഥനയാല്‍
ദുഷ്ടനെ ദൂരെയകറ്റണമേ
എൻ്റെ കിടക്കയെ സാത്താനില്‍
നിന്നെന്നും നീ കാത്തിടണേ
പാപിയെനിക്കായേകിയനിന്
ബലിയുടെ യോഗ്യതയാല്‍ നാഥാ
എന്നിലുപദ്രവമേല്കാതെ
സാത്താനെ നീ നീക്കണമേ
കര്‍ത്താവേ നിന് വാഗ്ദാനം
എന്നിൽ നിറവേറീടണമേ
തിരുസ്ലീവായിന് ചിറകിന് കീ-
ഴെന്നെ പുല്കിയുറക്കണമേ
എന്നീശോയെ അങ്ങേയ്ക്കും
അങ്ങേ താതനുമതുപോലെ
പാവകനാകും റൂഹായ്ക്കും
സ്തുതിയെും ഞാന്‍ പാടീടും
Download Mp3 & Karaoke: drive.google.com/drive/folder...
Негізгі бет Isho Nadha Kaniyaname | ഈശോ നാഥാ കനിയണമേ | Syro-Malabar Liturgy | Rooha Media
Пікірлер: 40