HOW TO APPLY: താഴെ പറയുന്ന എല്ലാ നടപടികളും 2024 ഓഗസ്റ്റ് 5 നകം ഓൺലൈനായി പൂർത്തിയാക്കുക. ഉദ്യോഗാർത്ഥികൾ appost.in/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് വിശദമായ വിജ്ഞാപനം വായിച്ച് മനസ്സിലാക്കുക. വിജ്ഞാപനം വായിച്ച ശേഷം "Apply now" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കുക. ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. അപേക്ഷിക്കുന്നതിന് വേണ്ട അടിസ്ഥാനം വിവരങ്ങൾ പൂരിപ്പിക്കുക: i) പേര് (എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ കാണുന്ന രൂപത്തിൽ, വലുതാക്ഷരത്തിൽ എഴുതുക) ii) പിതാവിന്റെ പേര് iii) മൊബൈൽ നമ്പർ iv) ഇമെയിൽ ഐഡി v) ജനനത്തീയതി vi) ലിംഗം vii) സ്ഥിര താമസ വിലാസം viii) പത്താം ക്ലാസ് പരീക്ഷ വിജയിച്ച വർഷം ix) സ്കാൻ ചെയ്ത പാസ്പോർട്ട് സൈസ് ഫോട്ടോ (Max 50kb) x) സ്കാൻ ചെയ്ത ഒപ്പ് (Max 20kb) വിജയകരമായി അപേക്ഷ സമർപ്പിച്ച ശേഷം, കൂടുതൽ വിവരങ്ങൾക്കായി വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് വായിക്കുക
Пікірлер: 3