ജമ്മു കാശ്മീർ യാത്ര മൂന്നു സീസണുകൾ കാശ്മീറിനു ഉണ്ട് അതുകൊണ്ടുതന്നെ ഒരു പോക്കിൽ നമ്മൾ മുഴുവനും കണ്ടുകഴിഞ്ഞാൽ മറ്റൊരു സീസണിൽ പോകുമ്പോൾ മറ്റൊരു മനോഹാരിതയാണ് നമ്മുടെ കാശ്മീരിന് ഉണ്ടാവുക അതുകൊണ്ടുതന്നെ ഒന്നും രണ്ടും മൂന്നും പോക്ക് കൊണ്ടേ നമുക്ക് കാശ്മീരിനെ മുഴുവനായിട്ട് കണ്ട് ആസ്വദിച്ച് വിലയിരുത്താൻ സാധിക്കുകയുള്ളൂ യാത്രയിൽ ഞാൻ മഞ്ഞ് കാണാനുള്ള ഒരു ആകാംക്ഷയോടെ കൂടിയാണ് പോയത് അതുകൊണ്ടുതന്നെ വിന്റർ സ്റ്റാർട്ട് ചെയ്യുന്ന സമയത്താണ് ഞാൻ കാശ്മീരിലേക്ക് യാത്ര ചെയ്തത് വ്യക്തമായ യാതൊരു ധാരണയും എനിക്കില്ലായിരുന്നു തനിച്ചുള്ള യാത്രയായിരുന്നു തീരുമാനം ഡൽഹിയിൽ സുഹൃത്തുമായുള്ള കണ്ടുമുട്ടൽ രണ്ടുപേരെയും കൂടെ കാശ്മീരിലേക്ക് നയിച്ചു മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന യാത്രയാണ് ജമ്മുവിൽ എത്തുന്നത് വരെ പിന്നീട് അങ്ങോട്ട് എല്ലാം ചോദിച്ചറിഞ്ഞു കണ്ടും കേട്ടുമൊക്കെയുള്ള യാത്ര നമ്മൾക്ക് ഒരുപാട് ട്രാവൽസുകൾ അവൈലബിൾ ആണ് അതുകൊണ്ടുതന്നെ നിങ്ങൾക്ക് എങ്ങോട്ട് വേണമെങ്കിലും പോകാം യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല ജമ്മു ആൻഡ് ശ്രീനഗർ യാത്ര റോഡ് മുഖേനെ ഉള്ളത് വളരെയധികം ആസ്വാദകരമായ യാത്ര തന്നെയാണ് 4കിലോമീറ്റർ നീളമുള്ള ടെനലുകൾ 90 കിലോമീറ്റർ ദൈർഘ്യമുള്ള ചുരങ്ങൾ മലനിരകൾ എല്ലാം ഒരു കൺകുളിർക്കുന്ന കാഴ്ച തന്നെയാണ് മഴക്കാലങ്ങളിൽ വളരെ അപകടകരവും കൂടെയാണ്. ഒരുപാട് പാക്കേജുകൾ ചുരുങ്ങിയ ബഡ്ജറ്റിൽ പോയി വരാം എന്നുള്ള വാക്കുകൾ കുറഞ്ഞ ബഡ്ജറ്റിൽ നിങ്ങൾ കാശ്മീരിലേക്ക് പോകുന്നവർ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് കാരണം എല്ലാവരും അവിടെ നമ്മൾ വിചാരിക്കുന്നതുപോലെയുള്ള വിലയോ വണ്ടി സൗകര്യമോ ലഭിച്ചു കൊള്ളണമെന്ന് ഇല്ല
- Жыл бұрын
ഇത്ര ഈസിയായിരുനോ കാശ്മീർ യാത്ര,Kashmir trip so simple
- Рет қаралды 8,747
Пікірлер: 50