കേരളത്തിലെ എനർജി മാനേജ്മെന്റ് സെന്ററും (EMC) കൃഷി വികസന, കർഷക ക്ഷേമ വകുപ്പുമായി ചേർന്ന് 'കാലാവസ്ഥ അതിജീവന ശേഷിയും ഊർജ്ജക്ഷമതയും കൃഷിയിൽ (Climate Resilience and Energy Efficiency in Agriculture - CREEA)' എന്ന സംസ്ഥാനതല പരിപാടിക്ക് ജൂലൈ 25 ന് എനർജി മാനേജ്മെൻ്റ് സെൻ്ററിൽ വച്ച് തുടക്കം കുറിച്ചു. സംസ്ഥാനത്തിന്റെ കാർഷികമേഖലയിൽ കാലാവസ്ഥ പ്രതിസന്ധി സൃഷ്ടിക്കുന്ന ആഘാതത്തിനെ നേരിടുകയും തടയിടുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കാലാവസ്ഥ ഗവേഷണത്തിനും സംവേദനത്തിനുമായുള്ള സംഘടനയായ അസർ (ASAR), ഊർജ്ജക്ഷമതയുമായി ബന്ധപ്പെട്ട ഗവേഷണവും പ്രവർത്തനങ്ങളും നടത്തുന്ന EQUINOCT എന്നിവർ ശില്പശാലകളുടെ സഹസംഘാടകരാണ്.
സംസ്ഥാന കൃഷി മന്ത്രി ശ്രീ. പി.പ്രസാദ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ വൈദ്യുതി മന്ത്രി ശ്രീ.കെ.കൃഷ്ണൻകുട്ടി അധ്യക്ഷനായിരുന്നു.വൈദ്യുതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീ.കെ.ആർ. ജ്യോതിലാൽ ഐ എ എസ്; കൃഷി വികസന, കർഷക ക്ഷേമ വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീ. ജോർജ്ജ് സെബാസ്റ്റ്യൻ, ഇ എം സിയിൽ നിന്നും ശ്രീ. ജോൺസൺ ഡാനിയൽ എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു.
കൃഷി, മൃഗ പരിപാലനം, മത്സ്യബന്ധനം, ANERT, ATMA, KVK, NABARD, Electrical Inspectorate, പരിസ്ഥിതി - കാലാവസ്ഥ വകുപ്പ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
#CREEA #agriculture #energyefficiency #climatechange #kerala
Негізгі бет കാലാവസ്ഥാ അതിജീവനശേഷിയും ഊർജ്ജകാര്യക്ഷമതയും കാർഷികമേഖലയിൽ | CREEA | സംസ്ഥാനതല ഉദ്ഘാടനം | Event video
Пікірлер