ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്ത് അച്ചൻകോവിലാറിന്റെ തെക്കേതീരത്ത് സ്ഥിതിചെയ്യുന്ന കേരളത്തിലെ തന്നെ ഏറ്റവും പുരാതന ശിവക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം. പുളിമൂട്ടിൽ പാലത്തിന്റേ വടക്കായി മിച്ചൽ ജങ്ഷനും തട്ടാരമ്പലത്തിനും ഇടക്കായി സ്ഥിതി ചെയ്യുന്നു. ദക്ഷിണ കാശി എന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ, കിരാതമൂർത്തി സങ്കല്പത്തിലുള്ള പരമശിവനാണ്. മാർക്കണ്ഡേയ മഹർഷിയുടെ അച്ഛനായ മൃഗണ്ഡുമുനിയാണ് ഈ ക്ഷേത്രം സ്ഥാപിച്ചതെന്നൊരു ഐതിഹ്യമുണ്ട്. ഓടനാട് രാജാവിന്റെ അധീനത്തിലിരുന്ന ക്ഷേത്രം ആ രാജാകന്മാരുടെ സഹായത്താൽ പ്രശസ്തി പ്രാപിച്ചു. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു. കണ്ടിയൂർ ആസ്ഥാനമാക്കി ഭരിച്ചിരുന്ന കേരളവർമ്മയുടെ സദസ്യനായിരുന്ന ദാമോദരചാക്യാർ എഴുതിയ ശിവവിലാസത്തിൽ അപ്രകാരം പറയുന്നു. ഓടനാട്ട് രാജാവിനും മാടത്തുംകൂറ് രാജാവിനും ക്ഷേത്രത്തിൽ തുല്യ അധികാരസ്ഥാനമുണ്ടായിരുന്നത്രേ. കേരളത്തിലെ നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പ്രാധാന്യമേറിയ ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠ കണ്ടിയൂരപ്പൻ എന്നപേരിൽ അറിയപ്പെടുന്നു. ഒരു കാലത്ത് ദേവദാസികൾക്കായിരുന്നു ക്ഷേത്രഭരണാധികാരം. അതിനു മുൻപ് ഇത് ഒരു ബുദ്ധക്ഷേത്രമായിരുന്നു. ബുദ്ധക്ഷേത്രം മാവേലിക്കര അടക്കിവാണ മാവേലിയുടെ നേത്രത്വത്തിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും ആരാധനയ്ക്കായാാണ് പണി കഴിപ്പിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ ഇത് പിന്നീട് ശിവക്ഷേത്രമായി പരിണമിച്ചു. രാജാവ് ബുദ്ധസന്യാസിയായതിനും 100 വർഷങ്ങൾക്ക് ശേഷം 5-ആം നൂറ്റാണ്ടിലാണിത് എന്ന് സംഘകാല കൃതികളിൽ നിന്നും മണിപ്രവാള കൃതികളിലുടെയും അനുമാനിക്കാം. കേരളത്തിൽ ഏറ്റവും കൂടുതൽ ഉപദേവതാപ്രതിഷ്ഠകളുള്ള രണ്ടാമത്തെ ക്ഷേത്രമാണിത്. തിരുവഞ്ചിക്കുളം ശിവക്ഷേത്രമാണ് ഒന്നാം സ്ഥാനത്ത്. ആകെ 12 ഉപദേവതകളാണ് ക്ഷേത്രത്തിലുള്ളത്. ഇവരിൽ അഞ്ചെണ്ണം ശിവന്റെ തന്നെ അഞ്ച് വകഭേദങ്ങളാണ്. അവരെ മറ്റുള്ള ശിവക്ഷേത്രങ്ങളിൽ നിന്ന് കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതാണ്. കൂടാതെ ഗണപതി (രണ്ട് പ്രതിഷ്ഠകൾ), സുബ്രഹ്മണ്യൻ, ധർമ്മശാസ്താവ്, മഹാവിഷ്ണു, ശ്രീകൃഷ്ണൻ, അന്നപൂർണ്ണേശ്വരി (പാർവ്വതി), നാഗദൈവങ്ങൾ എന്നിവർക്കും ഇവിടെ പ്രതിഷ്ഠകളുണ്ട്. ധനുമാസത്തിലെ തിരുവാതിര നാളിൽ ആറാട്ടായി പത്തുദിവസത്തെ കൊടിയേറ്റുത്സവവും കുംഭമാസത്തിലെ കറുത്ത ചതുർദ്ദശിദിവസം നടത്തുന്ന ശിവരാത്രിയുമാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. കൂടാതെ എല്ലാ മാസവും വരുന്ന മുപ്പെട്ട് തിങ്കളാഴ്ച, പ്രദോഷവ്രതം, തിരുവാതിര നക്ഷത്രം തുടങ്ങിയവയും വിശേഷമാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെകീഴിലാണ് ഈ മഹാക്ഷേത്രം.
നിരവധി ഐതിഹ്യങ്ങളുടെ പിൻബലമുള്ള മഹാക്ഷേത്രമാണ് മാവേലിക്കര കണ്ടിയൂർ മഹാദേവക്ഷേത്രം. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിയ്ക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു.
രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം. പിന്നീട് അവിടെ വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം
Kandiyoor Sree Mahadeva Temple is an ancient Shiva temple situated in Kandiyoor near Mavelikkara on the banks of Achankovil river. Kandiyoor was once the capital of the Odanadu kingdom. The temple and region are related to the history of ancient Buddhism in Kerala. Mattom Sree Mahadeva Temple also known as shiva nada is 1 kilometre (0.62 mi) west of Mavelikkara town north of State Highway 6. It is spread across an area of 7.5 acres (3.0 ha).
Join this channel to support Moksha:
/ @mokshayatras
മോക്ഷയോടൊപ്പം യാത്ര ചെയ്യാനായും, മറ്റ് വിവരങ്ങൾ അറിയാനുമായി +91 98470 61231 or +91 8547651883 വിളിക്കാവുന്നതാണ്. പ്രണാമം...
If you wish to travel with Moksha or if you want to know any more details about moksha please call +91 9847061231 or +91 8547651883.
You are also invited to visit our website
www.inmoksha.in
Thanks and regards
Team Moksha
Негізгі бет കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ പടിഞ്ഞാറേ നട തുറക്കാത്തത്തിന്റെ കാരണമെന്താണ് ?
Пікірлер: 21