കണ്ണാലെ കാണണം
എനിക്ക് മണ്ണിൽ മദീന
മുനവ്വിർ കണ്ണാലെ കാണണം...
✍ മർഹൂം മസ്ത് ബാവ സാഹിബ്
🎤 തവക്കൽ മുസ്തഫ കടലുണ്ടി
കണ്ണാലെ കാണണം കണ്ണാലെ കാണണം...
എനിക്ക് മണ്ണിൽ മദീന, മുനവ്വിർ കണ്ണാലെ കാണണം....
എണ്ണം ഇത് എനിക്ക് ഏറ്റം ശീഘ്രം സാധിപ്പിക്ക്....
പുണ്യം തരുവാർ എനിക്ക് മണ്ണിൽ മദീന....
മുനവ്വിർ കണ്ണാലെ കാണണം മദീന.....
വിണ്ണും മണ്ണിലും നിറഞ്ഞു വീശിടും മലർ വിരിഞ്ഞു.....
മന്നർ മുസ്ഥഫാ എനിക്ക് മണ്ണിൽ മദീന....
മുനവ്വിർ കണ്ണാലെ കാണണം മദീന.....
ജംഹൂത്തിറങ്ങി വന്നു ജന്നത്തുൽ ബത്തീഇൽ നിന്ന്...
അഹ്മദ് മുസ്ഥഫാ എനിക്ക് മസ്ത് മദീന.....
മുനവ്വിർ കണ്ണാലെ കാണണം മദീന.....
ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന സൂഫി ഗായകരിൽ ജനമനസുകളിൽ സ്ഥാനം പിടിച്ച ഗായകനാണ് ഉസ്താദ് തവകുൽ മുസ്തഫ കടലുണ്ടി മണ്മറഞ്ഞുപോയ ഒരുപാട് മസ്ഥന്മാരുടെ വരികൾ ഇന്നും ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്ന അനുഗ്രഹീത ഗായകനാണ് അദ്ദേഹം.... അള്ളാഹു അദ്ദേഹത്തിന് ദീർഗയുസ്സും അഫിയതും ഖൈറും ബർക്കത്തും പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ
Негізгі бет കണ്ണാലെ കാണണം kannaale kaananam I Thavakkal Musthafa
Пікірлер: 25