PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
WRITING - CIYA TOM
code - cxcxc
കാപ്പിപ്പൂമണം
കാപ്പിപ്പൂവിന്റെ മത്തു പിടിപ്പിക്കുന്ന മണം മൂക്കിൽ അടിച്ചു കയറിയപ്പോഴാണ് കണ്ണ് തുറന്നതു.
"സ്ഥലം എത്തി കേട്ടോ കൊച്ചേ "
ഡ്രൈവർ ചേട്ടനാണ്.
ഒരു വലിയ ഗേറ്റിന്റെ മുന്നിൽ വണ്ടി നിർത്തിയിരിക്കുന്നു.
റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്കാണ് വീട്. രണ്ടു മിനിറ്റോളം നടക്കാൻ കാണും.
"മുറ്റത്തോട്ട് കയറ്റി നിർത്തണോ? "
ഡ്രൈവർ ചേട്ടൻ ചോദിച്ചു..
"വേണ്ട. നടന്നു പൊയ്ക്കൊള്ളാം. ഇത്രയും നേരം യാത്ര ചെയ്തതിന്റെ ക്ഷീണം ഒന്നു മാറട്ടെ "
ടാക്സി കൂലി കൊടുത്തു ഷോൾഡർ ബാഗും ട്രോളി ബാഗും എടുത്തു മുന്നോട്ടു നടന്നു. പറമ്പിന്റെ നടുവിലൂടെയാണ് വഴി. വെട്ടുകല്ലുകൾ പാകിയിരിക്കുന്നു
പലവിധ കൃഷികളാണ് പറമ്പ് നിറയെ. പൂത്തു നിൽക്കുന്ന വെള്ള കാപ്പിപ്പൂവിന്റെ മണമാണ് ഏറെ ആകർഷിച്ചത്.
കാളിങ് ബെല്ലിൽ വിരലമർത്തി ചുറ്റുമൊന്ന് നോക്കി.
പഴയ മോഡൽ ഒരു ഇരുനില വീട്.
സൈഡിൽ ഔട്ട് ഹൗസ് പോലെ ഒരു കെട്ടിടം കൂടിയുണ്ട്.
മുറ്റം നിറയെ ചരൽ പാകിയിരിക്കുന്നു.
ചുറ്റും പലവിധമായ ചെടികൾ പൂത്തു നിറഞ്ഞു നിൽപ്പുണ്ട്
ഒരിക്കൽ കൂടി ബെല്ലമർത്തി.
#ShahulMalayil
Негізгі бет കലിപ്പൻ ഇച്ചായന്റെ വാധ്യാർ പെണ്ണ്.. Shahul Malayil
Пікірлер: 155