#Karshakasree #Agriculture #Manoramaonline
പത്തു വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 2004ൽ നാട്ടിലെത്തുമ്പോൾ കുമരകം സ്വദേശി ജോയിമോന്റെ ലക്ഷ്യം കൃഷിയായിരുന്നു. കോട്ടയം ജില്ലയിൽത്തന്നെ ളാക്കാട്ടൂരിൽ ഒന്നരയേക്കർ സ്ഥലവും വാങ്ങി. പിന്നാലെ കൂരോപ്പടയിൽ അഞ്ചേക്കർ റബർതോട്ടംകൂടി വാങ്ങി. റബറിനു മികച്ച വില ലഭി ച്ചിരുന്ന സമയമായതിനാൽ റബര്‍തോട്ടത്തില്‍ നിന്നുള്ള ആദായം ഉപയോഗിച്ച് കൂടുതൽ കൃഷിഭൂമി വാങ്ങാനും ജോയിക്കായി. വിദേശത്തുനിന്ന് സമ്പാദിച്ചതും നാട്ടിൽ കൃഷിയിലൂടെ നേടിയ സമ്പാദ്യവും പൂർണമായും സ്ഥലം വാങ്ങുന്നതിനാണ് ചെലവഴിച്ചത്. അതുകൊണ്ടുതന്നെ 12 ഏക്കർ സ്ഥലം സ്വന്തമായും ഒന്നരയേക്കർ നിലം കുടുംബസ്വത്തായുമുണ്ട്. കുടുംസ്വത്തായുള്ള കുമരകത്ത് ഒന്നര ഏക്കർ പാടമാണ്. ഇവിടെ നെല്ല് കൃഷിചെയ്തുവരുന്നു. ഇതു കൂടാതെ, സ്ഥലം പാട്ടത്തിനെടുത്തും കൃഷി ചെയ്യുന്നു.
Follow Karshakasree here:
https: www.karshakasre...
/ karshakasreemag
Follow Manorama Online here:
Facebook : / manoramaonline
Twitter : / manoramaonline
Instagram : / manoramaonline
To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
Негізгі бет Karshakashri award 2022 Finalist - Joymon J. Vakkayil | Karshakashri Award
Пікірлер: 12