കവിത : അമ്മ | അക്ഷര വൈഖരി | Ashara Vaikhari Malayalam Kavithakal
കവിത: അമ്മ
രചന : രജനി നായർ
സംഗീതം, ആലാപനം : RLV അനിത വേലായുധൻ
പശ്ചാത്തല സംഗീതം : സ്റ്റാൻലി ഡി സിൽവ
...................................
അമ്മ
_________
ജീവിതവീഥിയിൽ എന്നെ തനിച്ചാക്കി
എങ്ങോ മറഞ്ഞു പോയ്
അമ്മ
ചിറകറ്റ പക്ഷിയായ്
അലയുകയാണ് ഞാൻ
അന്ന് മുതൽ
ഇന്നോളം
അറിയുവാനില്ലാരും
എന്നിലെ നോവിന്റെ
ആഴവും
നഷ്ട ബോധങ്ങളും
പിടയും മനസിന്റെ
നൊമ്പരക്കനലിൽ
നിന്നുയരുന്ന പുകയും
കണ്ണു നീരും
ആയിരം താരകം
തെളിയുമാകാശമേ
ഏതാണതിലമ്മ
ഒന്ന് ചൊല്ലൂ
പറയുവാനുണ്ടെനി -
ക്കാരുമറിയാത്ത
ആയിരം നാവുള്ള
നൊമ്പരങ്ങൾ
ഉലകത്തിലമ്മയ്ക്ക്
പകരമാകാനായ്
മാറ്റാരുമില്ലെന്ന ബോധമോടെ
ഒരു മാത്രയെങ്കിലും
ഒന്നു കാണാനായ്
കാത്തിരിക്കുന്നു
ഞാൻ കണ്ണീരോടെ
എന്നുമെൻ കാവലായ്
അമ്മയുണ്ടെന്നൊരു
സാന്ത്വനം എന്നോട് തന്നെ ചൊല്ലി
ചിറകറ്റ പക്ഷിയായ്
അലയുകയാണ് ഞാൻ
കടമച്ചുമടിന്റെ
ഭാരവുമായ്,
എന്ന് വരും.....
അമ്മ എന്ന് വരും...
താരക ലോകത്ത് നിന്നരികെ......
#kavithakal #amma #latestpoems #aksharavaikhari #kerala #literature #poetry
Негізгі бет കവിത : അമ്മ | അക്ഷര വൈഖരി | Ashara Vaikhari Malayalam Kavithakal
Пікірлер: 83