കവിത ചൊല്ലിയും പാട്ടുപാടിയും ഷൈലജ പി അമ്പു | ASWAMEDHAM 2024 | Episode 11 part 2 | shylaja p ambu | | gs pradeep | latest episode #kairalitv #kairalinews
TELECAST DATE
09/10/2024
Shailaja Ambu is known for Cold Case (2021), The Teacher (2022) and Mahaveeryar (2022).
1980ൽ പുനലൂരിൽ ജനനം. ഏഴാം ക്ലാസ് മുതൽ സംഗീതം അഭ്യസിച്ചു. ഇക്കാലം മുതൽ ഒട്ടേറെ സംഗീത മൽസരങ്ങളിലും പങ്കെടുത്ത് പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ശ്രീശങ്കര സർവ്വകലാശാലയിൽ വിദ്യാർഥിയായി ചേർന്നപ്പോൾ മുതൽ പഠനത്തിനൊപ്പം കുട്ടികളെ പാട്ടു പഠിപ്പിക്കാനും തുടങ്ങി. വനിതാ സാഹിതി, പുരോഗമന കലാസാഹിത്യ സംഘം തുടങ്ങിയ പ്രസ്ഥാനങ്ങൾക്കൊപ്പം പാട്ടും തെരുവുനാടകങ്ങളുമായി ഇക്കാലത്തേ ഷൈലജ അരങ്ങിൽ സജീവമായിരുന്നു. പഠനം കഴിഞ്ഞതോടെ പൂർണസമയ കലാപ്രവർത്തകയായി.
2002ൽ ജ്യോതിഷ് എം.ജി സംവിധാനം ചെയ്ത 'ഭഗവദ്ദജ്ജുകം' എന്ന നാടകത്തിലൂടെയാണ് ഗൗരവകരമായ അരങ്ങിലേക്ക് ചുവടുവയ്ക്കുന്നത്. അക്കാലം മുതൽ നാടകരംഗത്ത് ശ്രദ്ധേയയാകാൻ ഷൈലജയ്ക്കു സാധിച്ചു. പിന്നീട് അഭിനയയുടേതുൾപ്പെടെ ഒട്ടേറെ നാടകങ്ങളിൽ ഷൈലജ അഭിനയിച്ചു.
നാഷണൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഭാരത് രംഗ് മഹോൽസവിൽ തുടർച്ചയായി നാലു വർഷം ശൈലജ പങ്കാളിയായ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെ കേരളത്തിനു വെളിയിൽ നാടകങ്ങളുമായി ഒട്ടേറെ യാത്രകൾ നടത്തി. സാം ജോർജ് സംവിധാനം ചെയ്ത 'ഏതോ ചിറകടിയൊച്ചകൾ' എന്ന സോളോ നാടകമായിരുന്നു ഒരു തവണ അവതരിപ്പിക്കപ്പെട്ടത്. കുന്തിയായാണ് ഷൈലജ അരങ്ങിലെത്തിയത്. തുടർന്ന് തൃശൂരിലെ ഇറ്റ്ഫോക്കിൽ മറ്റൊരു ഏകപാത്ര നാടകമായ,സജിത മഠത്തിൽ രചനയും സംവിധാനവും നിർവ്വഹിച്ച 'മൽസ്യഗന്ധി' യിൽ അഭിനയിച്ചു. സാം ജോർജായിരുന്നു ഇതിന്റെ സഹസംവിധാനം.
കമൽ സംവിധാനം ചെയ്ത 'നടൻ' എന്ന സിനിമയിലൂടെയാണ് ഷൈലജ സിനിമയിലെത്തുന്നത്. സന്തോഷ് കീഴാറ്റൂർ വഴിയായിരുന്നു അത്. നാടകക്കാരുടെ കഥയായിരുന്നു 'നടൻ'. തുടർന്ന് കോൾഡ് കേസിലെ വേലക്കാരി ശ്രദ്ധിക്കപ്പെട്ടു . ഇതിനിടയിൽ നാടൻപാട്ടുകളുമായി നാടുചുറ്റി സഞ്ചരിച്ചു. തിരുവനന്തപുരത്തെ മാനവീയം തെരുവോരക്കൂട്ടത്തിന്റെ മുഖ്യസംഘാടകരിൽ ഒരാളായ ഷൈലജ പൊതുപ്രവർത്തന രംഗത്തും സജീവമാണ്. ആദ്യകാല വെബ് സീരിസുകളിൽ ഒന്നായ നാട്ടുകാർ.കോമിലെ വീട്ടുകാരിയുടെ വേഷം ഷൈലജയെ മൈക്രോ സ്ക്രീൻ പ്രേക്ഷകർക്കിടയിൽ ഇതിനിടയിൽ ശ്രദ്ധേയയാക്കിയിരുന്നു.
'കാന്തി', 'ഒരിലത്തണലിൽ' എന്നീ സിനിമകളിൽ അഭിനയിച്ചു; 'കാന്തി'യിലെ അഭിനയത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ബോസ്റ്റൺ 2020യിൽ മികച്ച നടിക്കുള്ള പുരസ്കാരം ഷൈലജയ്ക്കു ലഭിച്ചു
.........................................................................................................................................
ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി സംപ്രേഷണം ചെയ്യപ്പെട്ട റിവേഴ്സ് ക്വിസ് ഫോർമാറ്റിൽ ഉള്ള ഒരു ഇൻറ്റലകച്വൽ ഗെയിം ഷോ ആണ് അശ്വമേധം. 2001 ഇൽ കൈരളി ചാനലിൽ സംപ്രേഷണം ചെയ്തു തുടങ്ങിയ അശ്വമേധം എന്ന ആശയത്തിൻ്റെ സ്രഷ്ടാവും, പരിപാടിയുടെ അവതാരകനായ ഗ്രാൻഡ്മാസ്റ്ററും തിരുവനന്തപുരം സ്വദേശിയായ ഡോ. ജി എസ് പ്രദീപ് ആണ്.
ഗെയിമിൽ പങ്കെടുക്കുന്ന വ്യക്തി/മത്സരാർത്ഥി മനസ്സിൽ ഓർമ്മിക്കുന്ന ഒരാളെ 21 യെസ് ഓർ നോ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ കണ്ടെത്തുക എന്ന ദൗത്യമാണ് ഗ്രാൻഡ്മാസ്റ്റർ അഥവാ ഷോ മാസ്റ്ററുടേത്. ഗ്രാൻഡ്മാസ്റ്ററുടെ ചോദ്യങ്ങൾക്ക് അതേ/അല്ല എന്ന ഉത്തരങ്ങൾ ആവും മത്സരാർത്ഥി നൽകുക. ഗ്രാൻഡ്മാസ്റ്ററുടെ ഏതെങ്കിലും ചോദ്യം മനസ്സിലാവാതെ വരികയോ.., മത്സരാർത്ഥിക്ക് മനസ്സിൽ വിചാരിച്ച വ്യക്തിയെക്കുറിച്ചുള്ള കൃത്യമായ സൂചനകൾ ഓർത്തെടുക്കാൻ പറ്റാതെ വരികയോ ചെയ്താൽ മത്സരാർത്ഥി ജൂറിയുടെ സഹായം തേടി ഗെയിമിൽ മുന്നേറുന്നു. ആദ്യത്തെ പത്തു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യാഗം' എന്നും പിന്നീടുള്ള അഞ്ചു ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'യജ്ഞം' എന്നും തുടർന്നുള്ള ചോദ്യങ്ങൾ ഉൾപ്പെടുന്ന റൌണ്ട് 'രാജസൂയം' എന്നും അറിയപ്പെടുന്നു.
Ashwamedham is an intellectual game show, first aired in 2001 on Kairali TV in a reverse quiz format, making it a pioneering concept in the history of television. Dr. G.S. Pradeep, a native of Thiruvananthapuram, "the Grandmaster" is both the creator of the concept and the host of the show.
The role of the Grandmaster is to identify the personality the contestant has in mind by asking up to 21 yes-or-no questions. Each contestant responds with either "Yes" or "No" to the Grandmaster's inquiries. If the Grandmaster struggles to interpret the answers or if the contestant cannot recall specific clues, the Jury may assist. The rounds are structured as follows: the first 10 questions form the 'Yagam' round, the next 5 make up the 'Yajnam' round, and the final set is the 'Rajasuyam' round.
#ashwamedham #kairali #grandmaster #reverse #quiz #knowledge #power #master #mind #mastermind #gspradeep #latest #new #season #gk #fyp #info #information #memories #world #international #personality #people #trending #trendingnow #youtube #yt
Kairali TV
Subscribe to Kairali TV KZitem Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZitem Channel here 👉 bit.ly/3cnqrcL
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
Негізгі бет കവിത ചൊല്ലിയും പാട്ടുപാടിയും ഷൈലജ പി അമ്പു | ASHWAMEDHAM 2024 | Episode 11 part 2 | Shylaja P Ambu
Пікірлер: 16