രണ്ടു വർഷം മുമ്പ് വൈദ്യുതാഘാതമേറ്റ് ഇരുകൈകളും നഷ്ടമായ മധ്യപ്രദേശ് സ്വദേശിനിയായ നിധി നായക് (23) കൊച്ചി #അമൃത ആശുപത്രിയിലെ 15-ാമത്തെ #കൈമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ഇരുകൈകളുമായി ആശുപത്രിയിൽ നിന്ന് മടങ്ങി. ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച തൃശൂർ മാള സ്വദേശി ജ്യുവൽ ജോഷിയുടെ കൈകളാണ് മരണാനന്തര #അവയവദാനത്തിലൂടെ നിധിയിലേക്കെത്തിയത്. ഇരുകൈകളും തിരിച്ചു തന്ന് തനിക്ക് പുതിയൊരു ജീവിതം സമ്മാനിച്ച അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും നന്ദി പറഞ്ഞാണ് നിധി ആശുപത്രിയിൽ നിന്ന് മടങ്ങിയത്. ഡോ.സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തിലുള്ള സംഘമാണ് സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്.
@amritahospitals
Негізгі бет കൊച്ചി അമൃത ആശുപത്രിയിൽ പതിനഞ്ചാമത് കൈമാറ്റിവയ്ക്കൽ വിജയകരമായി പൂർത്തിയാക്കി
Пікірлер