കീ മൊണാസ്ട്രി - കീ ബുദ്ധവിഹാരം - Key Monastery
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ബുദ്ധവിഹാര കേന്ദ്രമായാണ് കീ മൊണാസ്ട്രി അറിയപ്പെടുന്നത്. മൊണാസ്ട്രി ഒറ്റ ഒരു കെട്ടിടം അല്ല താഴ് വാരത്തുനിന്ന് ചെറു കെട്ടിടങ്ങൾ ആയി തുടങ്ങി മലയുടെ ഉച്ചിയിലെ അഞ്ചുനില യുള്ള വൻ കെട്ടിട സമുച്ചയം ആയി അതങ്ങനെ പടർന്നു വ്യാപിച്ചു കിടക്കുന്നു
ഹിമാചൽ പ്രദേശിലെ ലാഹുൽ-സ്പിതി ജില്ലയിൽ സ്പിതി താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ബുദ്ധവിഹാരമാണ് കീ ബുദ്ധവിഹാരം (Key Monastery) . ഇത് കീ ഗൊംപാ എന്ന് പ്രാദേശികമായി അറിയപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും 4,166 മീറ്റർ ഉയരത്തിലാണ് ഈ പ്രദേശം.
സ്പിതി താഴ്വരയിലെ ഏറ്റവും വലിയ ബുദ്ധവിഹാരമാണ് ഇത്. ബുദ്ധ ഭിക്ഷുക്കളായ ലാമമാരുടെ വിദ്യാഭ്യാസ കേന്ദ്രംകൂടിയാണ് ഇത്.
എ.ഡി. പതിനൊന്നാം നൂറ്റാണ്ടിൽ , അതീശ എന്ന ബുദ്ധസന്യാസിയുടെ പ്രധാന ശിഷ്യൻ ആയിരുന്ന ദ്രോംടോൻ (Dromtön) ആണ് ഈ ബുദ്ധവിഹാരം നിർമ്മിച്ചത്. പിന്നീട് ഇത് നിരവധി തവണ പുനർ നിർമ്മിക്കപ്പെട്ടു. ഏറ്റവും അവസാനമായി 1840 കളിൽ അഗ്നിബാധയെ തുടർന്നും 1975 ഭൂകമ്പത്തെ തുടർന്നും ഈ ബുദ്ധവിഹാരം പുനർനിർമ്മിക്കപ്പെട്ടു.
ഈ വിഹാരത്തിന്റെ ചുമരുകളിൽ പുരാതന ചുമർ ചിത്രങ്ങൾ കാണാവുന്നതാണ്. ചൈനീസ് സ്വാധീനം കലർന്ന പതിനാലാം ശതകത്തിലെ മൊണാസ്റ്റിക്ക് വാസ്തുവിദ്യ ഇവിടെ പ്രകടമാണ്. ശ്രീ ബുദ്ധന്റെത് അടക്കം നിരവധി ചിത്രങ്ങൾ ഇവിടെ കാണാം. ഈ വിഹാരത്തിന് സമീപത്ത് കൂടെയാണ് സ്പിതി നദി ഒഴുകുന്നത്.
മണാലിയിൽ നിന്നും റോഡ് മാർഗ്ഗം ഇവിടെ എത്താം. ലേ-മണാലി ഹൈവേയാണ് ഏറ്റവും നല്ലത്. മണാലിയിൽ നിന്നും ഇവിടെയ്ക്ക് 191 കിലോമീറ്റർ ദൂരമുണ്ട്. സമീപത്തുള്ള കാസാ (Kaza) യിൽ താമസ സൗകര്യങ്ങൾ ലഭ്യമാണ്.
#travel #SouthIndia #Kerala #keymonastery #himalayas #SpitiValley #mmtravelguide #himachal
Негізгі бет Ойын-сауық Key Monastery | Himalayam Tour | Spiti Valley | Himachal | Latest Travel Videos | Himalayas
Пікірлер: 2