ചാർജിങ് പോയിന്റുകൾ അപര്യാപ്തമാണെന്നിരിക്കെ ഉള്ളത് സ്ഥാപിച്ച സ്ഥലങ്ങൾ കൂടി നോക്കിയാൽ മനസ്സിലാക്കാവുന്നതേയുളളൂ, ഇതൊന്നും ഉപഭോക്താക്കൾ ഉപയോഗിക്കണം എന്ന ഉദ്ദേശത്തിൽ സ്ഥാപിച്ചതല്ല.
ChargeMod അധികൃതരോട് ചോദിച്ചാൽ KSEB പറയുന്നിടത്ത് വെക്കുന്നെന്നും, KSEB അധികാരികളോട് ചോദിച്ചാൽ ChargeMod നാണ് ഉത്തരവാദിത്വമെന്നുമൊക്കെ പറഞ്ഞ് എല്ലാവരും തടിയൂരും.
LT-10 താരിഫ് യൂണിറ്റിന് ₹5/- നു EV ഉടമസ്ഥർക്ക് നൽകിയിരുന്ന KSEB കണക്ഷൻ എന്തൊക്കെയോ നൂലാമാലകൾ പറഞ്ഞു പിൻവലിച്ച് സ്വകാര്യ മേഖലയ്ക്ക് നൽകിയപ്പോൾ അവരത് ഉപഭോക്താക്കൾക്ക് നൽകുന്നതാകട്ടെ ഏകദേശം ഇരട്ടിയോളം രൂപയ്ക്കാണ്. അതായത് യൂണിറ്റിന് ₹10.6/- നിരക്കിലാണ് തരുന്നത്.
എന്നിട്ടും ഉപഭോക്താവ് ഇതുപോലുള്ള ചാർജിങ് പോയന്റുകൾക്ക് മുന്നിൽ പോയി മാനത്തേക്ക് നോക്കിയിരിക്കേണ്ട അവസ്ഥയാണ്.
ഈ കാലത്തും ഇതുപോലെ അശാസ്ത്രീയമായ നിർമ്മിതികളും നിർമ്മാണങ്ങളും ബില്ലുകൾക്ക് മാത്രമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
Негізгі бет ആർക്ക് വേണ്ടിയാണീ KSEB ചാർജിങ് സ്റ്റേഷനുകൾ
Пікірлер: 5