കൊട്ടിതുടങ്ങുന്നു കുട്ടനെല്ലൂർ
അവതരണം : ശ്രീ. വിനോദ് കണ്ടെംകാവിൽ
Thanks: Kamalaamba Creations
പരശുരാമനാൽ പ്രതിഷ്ഠിതമായ 108 ദുർഗ്ഗാലയങ്ങളിൽ ഒന്നാണ് തൃശൂർ ജില്ലയിലെ കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം. ഈ ദേശത്തിന്റെനാഥയായ കുട്ടനെല്ലൂർ ഭഗവതി സൗമ്യഭാവത്തിൽ കിഴക്കോട്ട് ദർശനമായി ഇവിടെ വാണരുളുന്നു. ദിവസവും മൂന്ന് പൂജയും മൂന്ന് ശീവേലിയുമുള്ള ഭഗവതിക്ക് സന്ധ്യക്ക് ദീപാരാധനയില്ല. പഴയകാല കേരളീയ ക്ഷേത്രാരാധനാ സമ്പ്രദായത്തിൽ ദീപാരാധന നിലനിന്നിരുന്നില്ല, ആ സമ്പ്രദായം അത് ഇന്നും ഇവിടെ പിന്തുടരുന്നു. കുട്ടനെല്ലൂർ ഭഗവതിക്ക് ആദ്യമായ് നിവേദിച്ചത് അപ്പമാണെന്നാണ് വിശ്വാസം. ആയതിനാൽ അപ്പം വഴിപാടാണ് ഭഗവതിക്ക് ഏറ്റവും പ്രിയങ്കരം.
ക്ഷേത്രത്തിലെ ഏറ്റവും പ്രാധാന്യമേറിയ ആഘോഷമാണ് കുംഭമാസത്തിലെ പ്രസിദ്ധമായ കുട്ടനെല്ലൂര്‍ പൂരം. 'വീമ്പ്, ചേമ്പ്, പന, വള, കുട്ട' എന്നീ ചുരുക്ക പേരുകളിൽ അറിയപ്പെടുന്ന വീമ്പൂർ ശാസ്താവ് , ചേമ്പൂർ ശാസ്താവ്, പനങ്ങാട്ടുകര ശാസ്താവ്, വളർകാവ് ഭഗവതി, കുട്ടനെല്ലൂർ ഭഗവതി എന്നീ ദേവീ ദേവന്മാരുടെ സമ്മേളനമാണ് കുട്ടനെല്ലൂര്‍ പൂരം. പണ്ട് കാലത്ത് പെരുവനം ആറാട്ടുപുഴ പൂരങ്ങളിൽ ഈ ദേവീ ദേവന്മാർ പങ്കെടുത്തിരുന്നു. കുഭമാസത്തിലെ മകയിര്യം നാളിലാണ് പൂരപ്പുറപ്പാട്. ഉത്രം നാളിൽ പുലർച്ചെ കുഭമാസത്തിലെ പൂർണ്ണചന്ദ്രനെ സാക്ഷിയാക്കി ഭഗവതിയുടെ പ്രസിദ്ധമായ പഞ്ചാരിമേളം. അതിനുശേഷം വൈകീട്ട് വിശിഷ്ടമായ ഉത്രം പാട്ടോടു കൂടി പൂരത്തിന് സമാപനം.
പൂരം പോലെ തന്നെ വളരെ വിശിഷ്ടമാണ് ക്ഷേത്രത്തിലെ തൃപ്പുത്തരി - ഭഗവൽസേവയും. കന്നിമാസം 31നോ തുലാം ഒന്നാം തിയതിയോ ആണ് ക്ഷേത്രത്തിലെ തൃപ്പുത്തരി നിവേദ്യം നടക്കുന്നത്. അന്ന് ഉച്ചക്ക് കാളൻ, ഓലൻ, എലിശ്ശേരി, പപ്പടം, പത്തിലക്കറി, വറുത്തുപ്പേരി, ഉപ്പ്മാങ്ങ എന്നീ വിശേഷാൽ വിഭവങ്ങൾ അടക്കം ഭഗവതിക്ക് പുത്തരി സദ്യ ഉണ്ടായിരിക്കും. തുലാം 1 മുതൽ 12 കൂടി, 12 ദിവസം തന്ത്രി മുഖമായി വിശേഷാൽ ത്രികാലപൂജയും, ഉച്ചപൂജക്ക് നവകാഭിഷേകവും നടക്കും. നവരാത്രി, മണ്ഡലമാസാചരണം, തൃക്കാർത്തിക, അയ്യപ്പൻ വിളക്ക്, വിഷു, മിഥുന മാസത്തിലെ ചോതി ദിവസം പ്രതിഷ്ഠാദിനം, കർക്കിടക മാസാചരണം എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടു വിശേഷങ്ങൾ.
#Keraleeyam #Kuttanellur #swadhyaya
Негізгі бет കുട്ടനെല്ലൂർ | Kuttanellur Pooram | കൊട്ടിതുടങ്ങുന്നു കുട്ടനെല്ലൂർ | Vinod Kandemkavil | Swadhyaya
Пікірлер: 27