എം. ഫൈസൽ ഗുരുവായൂരിന്റെ വരികൾ സോപാന ഗായകൻ ഞരളത്ത് ആവിഷ്ക്കരിച്ചത് നവ്യാനുഭവമായി..
അങ്ങനെ പ്രവാസത്തിന്റെ നൊമ്പരങ്ങളും സോപാന സംഗീതത്തിൽ കേൾക്കാനായി..
ആ വരികളിലൂടെ........
_________________________________________________
കുടിയേറ്റം:
പാതിനൂറ്റാണ്ടും കടന്നുപോയി
പത്തേമാരികൾ വന്നുപോയി
കാറ്റടിച്ചാർക്കുന്ന കടലിന്റെ ദൂരങ്ങൾ
കദനഭാരങ്ങളിലമർന്നു പോയി.
പിരിയാതിരിക്കുവാൻ ആശിച്ചോരൊക്കെയും
പടിവാതിലിൽ വന്നു നോക്കിനിൽക്കേ
ദീപ്തസ്വപ്നങ്ങളെ ഹൃദയത്തിലേറ്റിയ
സ്നേഹബിന്ദുക്കളോ യാത്രയായി.
ചുട്ടുപൊള്ളുന്നൊരീ മണൽനഗരവീഥിയിൽ
തപ്തമരുഭൂമിതൻ രൗദ്രവേഗങ്ങളിൽ
ഉറ്റവരില്ലാത്ത ഉഷ്ണവർഷങ്ങളിൽ
ചത്തുജീവിക്കുന്ന, പിടയുന്ന പ്രാണനിൽ
വാടാതെ സൂക്ഷിച്ച പച്ചിലസ്വപ്നങ്ങൾ
അടരാതെയുണ്ടിന്നും ജീവവൃക്ഷങ്ങളിൽ.
write-up : Nibu P Varghese
Негізгі бет KUDIYETTAM (കുടിയേറ്റം)
Пікірлер