തുളുനാട്ടിലും മലനാട്ടിലും കെട്ടിയാടുന്ന ഒരു തെയ്യക്കോലമാണ് കുറത്തി. ഒരു ഉർവര ദേവതയാണ് കുറത്തി. മുറവും ചൂലും കത്തിയും കൈകളിലേന്തി നർത്തനം ചെയ്യുന്ന കുറത്തിത്തെയ്യം, ചില സ്ഥലങ്ങളിൽ വീടുതോറും ചക്കരച്ചോറ് ഉണ്ണാനെത്തുന്നു.ഓരോ കാവിലും ക്ഷേത്രത്തിലും കെട്ടിയാടുന്ന തെയ്യങ്ങളില്‍ പ്രഥമസ്ഥാനം കുറത്തിയമ്മയ്ക്കാണ്. സാധാരണ, ഓരോ കാവിലും ആദ്യം പുറപ്പെടുന്ന തെയ്യം കുറത്തിയായിരിക്കും. പെണ്‍പൈതങ്ങളുടെ ഇഷ്ട്ടദേവതയും സ്നേഹസമ്പന്നനായാകും മാതാവുമാണ് ദേവി.ഭയഭക്തിബഹുമാനത്തോടെ സ്വന്തം അമ്മയോടുള്ള ഹൃദയസ്പര്‍ശത്തോടെ സ്ത്രീജനങ്ങള്‍ കുറത്തിക്ക് വെച്ചുവിളമ്പുന്ന ചടങ്ങ് തെയ്യാട്ടത്തിലെ ഹൃദയഭേരിയായ മുഹൂര്‍ത്തമാണ്. അത് കണ്ടുനില്‍ക്കുന്നവരുടെ നയനങ്ങളില്‍ പോലും വാത്സല്യം നിറഞ്ഞൊഴുകും. കുറത്തിക്ക് മുന്നില്‍ കൊടിയിലയിട്ട് അവിലും മലരും വിളമ്പി, മറ്റൊരിലയില്‍ പുത്തരി കുത്തിയ ചോറും ഇറച്ചിയും മീന്‍കറിയും പിന്നെ പച്ചടി,കിച്ചടി,ഓലന്‍,കാളന്,അച്ചാര്‍ പിന്നെ പപ്പടവും വിളമ്പി, ഇളനീര്‍കുടങ്ങളും വെള്ളിക്കിണ്ടിയില്‍ പാലും വെച്ച് തറവാട്ടമ്മ കുറത്തിയുടെ “പാരണക്ക്” ഭാഗവാക്കാകുന്നു പൈതങ്ങള് . പ്രശസ്തമായ ഒരു കുറത്തി തോട്ടം പാട്ട് കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്നു...
ആടിനാൽ ആടിനാലെ കുറത്തി നീ .... ആനന്ദ പൊന്മകളെ കുറത്തി നീ ...
#folk #nadanpattu #gramaviseshangal
Негізгі бет kurathiyamma thottam nadan pattu l ആടിനാൽ ആടിനാലെ കുറത്തി നീ l kurathiyamma theyyam l
Пікірлер: 13