കേരളത്തിൽ ആദ്യത്തെ പൂർണ്ണമായും സ്റ്റീൽ കോൺക്രീറ്റ് കോംപസിറ്റ് രീതിയിൽ പൂർത്തീകരിച്ച മേൽപ്പാലമാണ് കരുനാഗപ്പള്ളിയിലെ മാളിയേക്കൽ റെയിൽവേ മേൽപ്പാലം.
കഴിഞ്ഞ എൽ ഡി എഫ് സർക്കാരാണ് കിഫ്ബിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിന് ആവശ്യമായ 33.04 കോടി രൂപ അനുവദിച്ചത്.
546 മീറ്റർ നീളത്തിലും 10.2 മീറ്റർ വീതിയിലും ആണ് മേൽപാലം നിർമ്മിച്ചിരിക്കുന്നത്.
റെയിൽവേ ഭാഗം ഒഴികെ 33 സ്പാനുകളിലായി 51 പൈലുകളും 13 പൈൽ ക്യാപ്പുകളും 2 അബട്ട്മെന്റുമാണ് പാലത്തിനുള്ളത്.
ഇവയുടെ ഭാഗം പിയർ ക്യാപ് വരെ ആർബിഡിസികെ ആണ് നിർമിച്ചത്.
സൂപ്പർ സ്ട്രക്ചർ റെയിൽവേ നേരിട്ടും നിർമിച്ചു.
മുൻ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കരുനാഗപ്പള്ളി എംഎൽഎയായിരുന്ന ആർ രാമചന്ദ്രന്റെ ശ്രമഫലമായാണ് ഈ പദ്ധതി യാഥാർഥ്യമാകുന്നത്.
പിന്നീട് വന്ന CR മഹേഷ് എം എൽ എ അടക്കമുള്ളവരുടെ കൃത്യമായ ഇടപെടലുകളിലൂടെ കേരളത്തിലാകെ അനുവദിച്ച 10 മേൽപ്പാലങ്ങളിൽ ആദ്യമായി നിർമ്മാണം പൂർത്തിയാക്കി നാടിന് സമർപ്പിക്കുവാൻ കഴിഞ്ഞു.
ഈ പാലം യാഥാർഥ്യമായതോടെ കരുനാഗപ്പള്ളിയിൽനിന്നു ശാസ്താംകോട്ടയ്ക്കും മറ്റു ഭാഗങ്ങളിലേക്കുമുള്ള യാത്രാക്ലേശത്തിനു പരിഹാരമാകും.
K live കരുനാഗപ്പള്ളി വാർത്ത
Негізгі бет മാളിയേക്കൽ മേൽപ്പാലം നാടിന് സമർപ്പിച്ചു
Пікірлер: 3